ഖത്തർ വിഷയത്തിൽ അനുരഞ്ജനനീക്കങ്ങൾ സജീവം; കുവൈത്ത് അമീർ വീണ്ടും മധ്യസ്ഥ റോളിൽ

Update: 2018-04-16 07:38 GMT
Editor : admin

പ്രശനം രമ്യമായി പരിഹരിക്കാൻ എലാവിധ ശ്രമങ്ങളും നടത്തുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. പ്രശ്നങ്ങൾ രജ്ഞിപ്പിലാക്കാൻ കുവൈത്ത് അമീർ ഇന്ന് സൗദി സന്ദർശിച്ചേക്കുമെന്നും സൂചന .....

ഖത്തർ വിഷയത്തിൽ പ്രശനപരിഹാരത്തിനുള്ള ശ്രമങ്ങൾ സജീവം . കുവൈത്ത് അമീർ വീണ്ടും മധ്യസ്ഥന്റെ റോളിൽ . പ്രശനം രമ്യമായി പരിഹരിക്കാൻ എലാവിധ ശ്രമങ്ങളും നടത്തുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. പ്രശ്നങ്ങൾ രജ്ഞിപ്പിലാക്കാൻ കുവൈത്ത് അമീർ ഇന്ന് സൗദി സന്ദർശിച്ചേക്കുമെന്നും സൂചന .

Full View

തിങ്കളാഴ്ച രാത്രി കുവൈത്തിലെത്തിയ മക്ക ഗവർണറും സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സഊദ് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽജാബിർ അൽസബാഹുമായി കൂടിക്കാഴ്ച നടത്തി .സൗദി സംഘത്തിന് ദസ്മാൻ പാലസിൽ നൽകിയ സ്വീകരണത്തിൽ കിരീടാവകാശി ഷെയ്ഖ് നവാഫ് അഹമ്മദ് അൽജാബിർ അൽ സബാഹും പങ്കെടുത്തു . സംഭാഷണത്തിനിടെ ഖത്തർ വിഷയം ഉൾപ്പെടെ മേഖലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട സൽമാൻ രാജാവിന്റെ സന്ദേശം മക്ക ഗവർണർ കുവൈത്ത് അമീറിന് കൈമാറി.

Advertising
Advertising

ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ ഥാനിയുമായി കുവൈത്ത് അമീർ ടെലഫോണിൽ സംസാരിച്ചതായും പ്രശ്നങ്ങൾ സങ്കീർണമാക്കുന്ന നിലപാടുകളിൽ നിന്ന് വിട്ടു നിൽക്കാൻ അഭ്യർത്ഥിച്ചതായും കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു . ചരിത്രപരവും ആഴത്തിലുള്ളതുമായ ഗൾഫ് ബന്ധത്തിന് പോറലേൽക്കാതിരിക്കാൻ കുവൈത്തിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹകരണങ്ങളും അമീർ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു . അതിനിടെ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുവൈത്ത് അനുവർത്തിച്ചു പോരുന്ന സമദൂര നിലപാട് തുടരുമെന്നും ജിസിസിഅംഗരാജ്യങ്ങൾക്കിടയിലെ പുതിയ പ്രതിസന്ധി സംഭാഷണങ്ങളിലൂടെ പരിഹരിക്കാൻ കുവൈത്ത് മുന്നിട്ടിറങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി . ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് ഹമദ് അൽ സബാഹ് വിദേശ നയതന്ത്ര പ്രതിനിധികൾക്കായി സംഘടിപ്പിച്ച സംഘടിപ്പിച്ച റമദാൻ സംഗമത്തിൽ വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ഡോ അഹമ്മദ് നാസർ മുഹമ്മദ് അൽ സബാഹ് ആണ് ഇക്കാര്യം പറഞ്ഞത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News