തൊഴിലാളികളുടെ ശമ്പളം ഉടന്‍ നല്‍കുമെന്ന് ബിന്‍ ലാദന്‍ കമ്പനിയുടെ ഉറപ്പ്

Update: 2018-05-06 01:32 GMT
Editor : admin
തൊഴിലാളികളുടെ ശമ്പളം ഉടന്‍ നല്‍കുമെന്ന് ബിന്‍ ലാദന്‍ കമ്പനിയുടെ ഉറപ്പ്

സൗദിയിലെ നിര്‍മാണ കമ്പനിയായ ബിന്‍ ലാദന്‍ ഗ്രൂപ്പിലെ 10000 തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന മുഴുവന്‍ ശമ്പളവും ഈ മാസാവസാനത്തോടെ ലഭ്യമാക്കുമെന്നു കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതായി സൗദി തൊഴില്‍ മന്ത്രാലയം

Full View

സൗദിയിലെ നിര്‍മാണ കമ്പനിയായ ബിന്‍ ലാദന്‍ ഗ്രൂപ്പിലെ 10000 തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന മുഴുവന്‍ ശമ്പളവും ഈ മാസാവസാനത്തോടെ ലഭ്യമാക്കുമെന്നു കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതായി സൗദി തൊഴില്‍ മന്ത്രാലയം മക്ക ബ്രാഞ്ച് മേധാവി അബ്ദുള്ള അന്‍ ഒലയാന്‍ അറിയിച്ചു. മറ്റു കമ്പനിയിലേക്ക് സ്പോന്‍സര്‍ഷിപ്പ് മാറ്റത്തിനായി കാത്തിരിക്കുന്ന പതിനാറായിരത്തോളം ജോലിക്കാരുടെ ട്രാന്‍സ്ഫര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertising
Advertising

കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് ബിൻ ലാദൻ കമ്പനിയിലെ പതിനായിരക്കണക്കിന്‌ തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയിരുന്നത്. എന്നാൽ ഇങ്ങിനെ മുടങ്ങിക്കിടക്കുന്ന മുഴുവൻ ശമ്പളവും ഈ മാസം അവസാനത്തോടെ നൽകുമെന്നാണ് കമ്പനി അധികൃതർ ഇപ്പോൾ അറിയിച്ചിട്ടുള്ളതെന്ന് അബ്ദുള്ള അൽ ഒലയാൻ അറിയിച്ചു. ഇതേ സമയം ശമ്പളം ലഭിക്കാത്ത ജോലിക്കാർക്ക് തൊഴിൽ തർക്ക പരിഹാര കമ്മീഷൻ ഓഫീസിൽ നേരിട്ടെത്തി പരാതിപ്പെടാവുന്നതാണ്. മറ്റു കമ്പനികളിലേക്ക് തൊഴിൽ മാറ്റം ആഗ്രഹിക്കുന്ന ജീവനക്കാരുടെ സ്പോൺസർഷിപ്പ് മാറ്റ നടപടികൾ 24 മണിക്കൂറിനകം പൂർത്തിയാക്കും. കമ്പനിയിലെ പരിചയസമ്പന്നരായ ജോലിക്കാർക്ക് മറ്റു കമ്പനികളിൽ ജോലി കണ്ടെത്തുന്നതിനും ഇവരെ ജോലിക്കെടുക്കുന്ന കമ്പനികൾക്ക് റിക്രൂട്ടിംഗ് ചിലവുകൾ കുറക്കാനും ഇത് വഴി സാധിക്കും.

കമ്പനിക്ക് തങ്ങളുടെ തൊഴിലാളികളുടെ താമസ രേഖ പുതുക്കാനുള്ള സൗകര്യം അനുവദിക്കുമെങ്കിലും മുടങ്ങിക്കിടക്കുന്ന മുഴുവൻ ശമ്പളവും കൊടുത്ത് തീർക്കുന്നത് വരെ പുതിയ റിക്രൂട്ട്മെന്റ്, വിസ ഇഷ്യൂ ചെയ്യൽ, പ്രൊഫഷൻ മാറ്റൽ തുടങ്ങിയ മറ്റു കമ്പ്യൂട്ടർ സേവനങ്ങൾ ലഭ്യമാകില്ല. 69,000 ജോലിക്കാരുടെ ശമ്പള കുടിശ്ശിക കമ്പനി ഇതുവരെ കൊടുത്ത് തീർത്തിട്ടുണ്ട്. ഇവരിൽ 34,207 പേർ മുഴുവൻ ആനുകൂല്യങ്ങളും കൈപ്പറ്റി സ്വദേശത്തേക്ക് തിരിച്ചുപോയി. 7,754 പേരുടെ വിസ ക്യാൻസൽ ചെയ്തെങ്കിലും അവർ രാജ്യം വിട്ടിട്ടില്ല. 15,834 പേർ ഇതിനോടകം മറ്റു കമ്പനികളിലേക്ക് സ്പോൺസർഷിപ്പ് മാറ്റിയിട്ടുണ്ട്. മക്ക മസ്ജിദുൽ ഹറാമിൽ 107 പേര്‍ മരിക്കാനിടയായ ക്രെയിന്‍ ദുരന്തമുണ്ടായതിനെ തുടർന്ന്‌ സൗദി ഭരണകൂടം ബിൻലാദിൻ കമ്പനിയെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയും കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ രാജ്യത്തിന് പുറത്തു പോവുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച കമ്പനിക്കു മേലുള്ള ഈ വിലക്ക് നീക്കിയിരുന്നു.​​

Tags:    

Writer - admin

contributor

Editor - admin

contributor

Similar News