ജോ ബൈഡന്‍ യുഎഇയില്‍

Update: 2018-05-11 00:58 GMT
Editor : admin
ജോ ബൈഡന്‍ യുഎഇയില്‍

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ യുഎഇലെത്തി. ഐഎസ് വിരുദ്ധ പോരാട്ടം, ഇറാന്‍- സിറിയ വിഷയങ്ങള്‍ എന്നിവ യുഎഇ രാഷ്ട്രനേതാക്കളുമായി ബൈഡന്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ യുഎഇലെത്തി. ഐഎസ് വിരുദ്ധ പോരാട്ടം, ഇറാന്‍- സിറിയ വിഷയങ്ങള്‍ എന്നിവ യുഎഇ രാഷ്ട്രനേതാക്കളുമായി ബൈഡന്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഎസിനും അല്‍ ഖാഇദക്കും എതിരെ യുഎസും, യുഎഇയും ഒന്നിച്ചാണ് പോരാടുന്നതെന്ന് അബൂദബിയിലെത്തിയ ജോ ബൈഡന്‍ പറഞ്ഞു. സിറിയ, ഇറാഖ്, യമന്‍, ലിബിയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ജിസിസി രാഷ്ട്രങ്ങളുമായി സംയുക്ത പദ്ധതികള്‍ ശക്തമാക്കാനാണ് ശ്രമം. സൈബര്‍, നാവിക സുരക്ഷക്കൊപ്പം ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധം, ഭീകര വിരുദ്ധ പോരാട്ടം തുടങ്ങിയവയിലും കൈകോര്‍ക്കും. അറബ് മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുന്നത് വരെ അമേരിക്ക ഒപ്പമുണ്ടാകുമെന്ന് യുഎഇയിലെ ഇംഗ്ളീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഇറാന്‍ വിഷയവും സന്ദര്‍ശന അജണ്ടയിലുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ അടക്കം പ്രമുഖരുമായി ചര്‍ച്ചകളും നടത്തുന്നുണ്ട്. ചൊവ്വാഴ്ച ബൈഡന്‍ ദുബൈയിലെത്തും. യുഎഇ സന്ദര്‍ശനത്തിന് ശേഷം എട്ട്, ഒമ്പത് തീയതികളില്‍ ഇസ്രയേലും ഫലസ്തീനിലെ റാമല്ലയും സന്ദര്‍ശിക്കും. പത്തിന് ജോര്‍ദനില്‍ അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News