കുവൈത്തില്‍ വാഹന പരിശോധന: 3989 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി

Update: 2018-05-11 10:43 GMT
Editor : admin
കുവൈത്തില്‍ വാഹന പരിശോധന: 3989 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി

കുവൈത്ത് ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന വാഹന പരിശോധനകളില്‍ 3989 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി

കുവൈത്ത് ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന വാഹന പരിശോധനകളില്‍ 3989 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. 200ലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിശോധനക്കൊടുവില്‍ 366 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പൊതു സുരക്ഷാ വിഭാഗം നടത്തിയ റെയിഡിൽ ഇന്ത്യക്കാർ ഉൾപ്പെടെ 28 പേർ പിടിയിലായി.

കടുത്ത ട്രാഫിക് നിയമലംഘനങ്ങൾ വരുത്തിയ നാല് പേരെ ട്രാഫിക് സെല്ലിലേക്കും ലൈസന്‍സില്ലാതെ വാഹനമോടിച്ച ഒരാളെ നാടുകടത്തൽ കേന്ദ്രത്തിലേക്കും മാറ്റിയതായി അധികൃതർ വെളിപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗതകാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല യൂസുഫ് അൽ മുഹന്നയുടെ നിർദേശപ്രകാരമായിരുന്നു രാജ്യവ്യാപകമായി റെയ്ഡ് ആരംഭിച്ചത്. സമാനമായ റെയ്ഡുകൾ വരും ദിവസങ്ങളിലും നടക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.

അതിനിടെ അഹ്മദി ഗവര്‍ണറേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ പൊതു സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 28 പേരെ പിടികൂടി. സിവിൽ കേസ് പ്രതികൾ, സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവർ, മുച്ചീട്ട് കളിക്കാർ, തിരിച്ചറിയൽ രേഖകളില്ലാത്തവർ തുടങ്ങിയവരാണ് പിടിയിലായത്. ഇന്ത്യക്കാരും കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം. തുടർ നടപടികൾക്കായി ഇവരെ പ്രത്യേകം കേന്ദ്രത്തിലേക്ക് മാറ്റി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News