സൌദി അറേബ്യ ഇറാഖിലേക്ക് പ്രതിദിന വിമാന സര്‍വീസ് തുടങ്ങുന്നു

Update: 2018-05-11 19:34 GMT
Editor : Jaisy
സൌദി അറേബ്യ ഇറാഖിലേക്ക് പ്രതിദിന വിമാന സര്‍വീസ് തുടങ്ങുന്നു

ഒക്ടോബര്‍ 30 മുതലാണ് സൌദി എയര്‍ലൈന്‍സ് പ്രതിദിന സര്‍വീസ് തുടങ്ങുന്നത്

സൌദി അറേബ്യ ഇറാഖിലേക്ക് പ്രതിദിന വിമാന സര്‍വീസ് തുടങ്ങുന്നു. ഒക്ടോബര്‍ 30 മുതലാണ് സൌദി എയര്‍ലൈന്‍സ് പ്രതിദിന സര്‍വീസ് തുടങ്ങുന്നത്. 27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇറാഖിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്.

Full View

ഇറാഖും സൌദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായതോടെയാണ് പുതിയ സേവനം. സൌദിയ എയര്‍ലൈന്‍സ് സിഇഒ സ്വാലിഹ് അല്‍ ജാസിറാണ് ഇക്കാര്യമറിയിച്ചത്. പ്രതിദിനം രണ്ട് സര്‍വീസുകളാണ് സൌദിയ നടത്തുക. ഇറാഖ് ഗതാഗതമന്ത്രി കാസിം ഫിന്‍ജാന്‍ കഴിഞ്ഞയാഴ്ച ഇറാഖിലെ സൌദി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ഇരു രാജ്യങ്ങളും ഗതാഗതമേഖലയില്‍ നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ മാസം 21 നാണ് 27 വര്‍ഷത്തിന് ശേഷം ഇറാഖിലേക്ക് സൌദിയില്‍ നിന്നും ആദ്യ വിമാനം പറന്നത്. സ്വകാര്യ എയര്‍ലൈന്‍സായ നാസിന്റേതായിരുന്നു ആദ്യ സര്‍വീസ്. ഇതിനു പിന്നാലെയാണ് പ്രതിദിന സര്‍വീസിനുള്ള നീക്കം. നേരത്തെ ഇറാഖിലേക്ക് കരമാര്‍ഗം സഞ്ചരിക്കാന്‍ ജുമൈമ ചെക് പോയിന്റ് തുറന്നിരുന്നു. ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടകര്‍ റോഡ് മാര്‍ഗം സൌദിയിലെത്തിയത് ഇതുവഴിയാണ്. 1990ലാണ് ഇറാഖ് കുവൈത്തിനെ ആക്രമിച്ചത്. ഇതോടെ സൌദി ഇറാഖ് ബന്ധം വിച്ഛേദിച്ചു. ഇത് പുനരാരംഭിച്ചത് 2015ല്‍. റോഡ്, വ്യോമ മാര്‍ഗങ്ങള്‍ തുറന്നതോടെ ബന്ധം സുദൃഢമാവുകയാണിപ്പോള്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News