കുവൈത്തില്‍ ക്ലീനിങ്, സെക്യൂരിറ്റി തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ നിര്‍ദേശം

Update: 2018-05-11 01:03 GMT
Editor : Sithara
കുവൈത്തില്‍ ക്ലീനിങ്, സെക്യൂരിറ്റി തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ നിര്‍ദേശം

കുവൈത്തിൽ സർക്കാർ വകുപ്പുകളിൽ കരാർ അടിസ്​ഥാനത്തിൽ ജോലി ചെയ്യുന്ന ക്ലീനിങ്, സെക്യൂരിറ്റി തൊഴിലാളികളുടെ എണ്ണം കുറക്കാൻ നിർദേശം

കുവൈത്തിൽ സർക്കാർ വകുപ്പുകളിൽ കരാർ അടിസ്​ഥാനത്തിൽ ജോലി ചെയ്യുന്ന ക്ലീനിങ്, സെക്യൂരിറ്റി തൊഴിലാളികളുടെ എണ്ണം കുറക്കാൻ നിർദേശം. ജനസംഖ്യാ ക്രമീകരണ നടപടികളുടെ ഭാഗമായാണ് തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറക്കാൻ മാനവശേഷി വകുപ്പ് നിർദേശം നൽകിയത്.

Full View

വിവിധ മന്ത്രാലയങ്ങളുടെയും ഉപവകുപ്പുകളുടെയും ഓഫീസുകളിൽ കരാർ ജോലി ചെയ്യുന്ന വിദേശികളിൽ ഭൂരിഭാഗവും അവിദഗ്ധ തൊഴിലാളികളാണ്. ജനസംഖ്യാ ക്രമീകരണത്തന്റെ ഭാഗമായി അവിദഗ്ധ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ചു കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായാണ് ക്ളീനിങ്, സെക്യൂരിറ്റി എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ് വരുത്താൻ മാൻ പവർ അതോറിറ്റി നിർദേശം നൽകിയത്.

Advertising
Advertising

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യക്കാരാണ് പൊതുമേഖല സ്ഥാപനങ്ങളിൽ ക്ലീനിങ്​ ജോലി ചെയ്യുന്നവരിൽ അധികവും. സെക്യൂരിറ്റി ജീവനക്കാരിൽ ഭൂരിഭാഗവും ഈജിപ്തുകാരാണ്. നിലവിൽ ആവശ്യമായതിലധികം സെക്യൂരിറ്റി, ക്ലീനിങ്​ ജോലിക്കാർ ഓരോ വകുപ്പിലും ജോലി ചെയ്യുന്നുണ്ടെന്നാണ് മാനവശേഷി വകുപ്പിന്റെ വിലയിരുത്തൽ. കൃത്യമായ പഠനം നടത്താതെയാണ് വകുപ്പുകളിൽ ഇത്തരം ജോലിക്കാരെ കോൺട്രാക്ടിങ്​ കമ്പനികൾ വഴി എത്തിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് തൊഴിലാളികളുടെ എണ്ണം കുറക്കാൻ അധികൃതർ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾക്കു നിർദേശം നൽകിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News