കുവൈത്തില്‍ പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി

Update: 2018-05-11 15:35 GMT
Editor : admin
കുവൈത്തില്‍ പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി

പാർലിമെന്റിൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യം അഴിമതിക്കും വികസന മുരടിപ്പിനും കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണം പിന്‍വലിക്കാനും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രതിപക്ഷ സഖ്യം തീരുമാനിച്ചത്.

Full View

കുവൈത്തിലെ പ്രധാന പ്രതിപക്ഷ സഖ്യം തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി. അടുത്ത വർഷം ജൂണിൽ നടക്കാനിരിക്കുന്ന പാർലിമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്നു നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു. ബ്രദർഹൂഡ്‌ അനുകൂലവിഭാഗമായ ഇസ്ലാമിക് കൊൻസ്ട്ടിറ്റ്യൂഷനൽ മൂവ്മെന്റാണ് കുവൈത്തിലെ പ്രതിപക്ഷ ചേരിയിലുള്ള പ്രധാന കൂട്ടായ്മ

Advertising
Advertising

പാർലിമെന്റിൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യം അഴിമതിക്കും വികസന മുരടിപ്പിനും കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണം പിന്‍വലിക്കാനും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രതിപക്ഷ സഖ്യം തീരുമാനിച്ചത്. രാഷ്ട്രീയപാർട്ടികൾക്ക് പ്രവർത്തനാനുമതി ഇല്ലെങ്കിലും ഗോത്രങ്ങളുടെയും ചിന്താധാരകളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുന്ന കൂട്ടായ്മകൾ ജനവിധിയെ സ്വാധീനിക്കുന്ന രീതിയാണ് കുവൈത്തിൽ പൊതുവെ കണ്ടു വരുന്നത്.

സർക്കാർ വിമർശകർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്ലാമിസ്റ്റുകളാണു പതിപക്ഷത്തെ പ്രധാന ചേരി. നേരത്തെ പൊതു തെരഞ്ഞെടുപ്പുകളിൽ ഒരാൾക്ക്‌ നാല് വോട്ടു വീതം ചെയ്യാനുണ്ടായിരുന്ന അനുമതി അമീർ പ്രത്യേക അധികാരം ഉപയോഗിച്ച് എടുത്തുമാറ്റുകയും ഒരാൾക്ക്‌ ഒരു വോട്ടെന്ന നിലക്ക് തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ സഖ്യം 2012 ലും 13 ലും നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്.

ബ്രദർഹുഡ് അനുകൂലികളായ ഇസ്ലാമിക് കൊൻസ്ട്ടിട്ട്യൂഷനൽ മൂവ്‍മെന്‍റ് ആയിരുന്നു സഖ്യത്തിന് നേതൃത്വം നല്കിയത് . പര്ളിമെന്റ്റ് കയ്യേറ്റം ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങൾക്കും ഈ കാലയളവിൽ കളമൊരുങ്ങിയിരുന്നു .

Tags:    

Writer - admin

contributor

Editor - admin

contributor

Similar News