ബഹറൈനില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

Update: 2018-05-21 19:23 GMT
Editor : Sithara
ബഹറൈനില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബഹ്റൈനിൽ പ്രവാസികൾ വർണാഭമായ ശോഭായാത്രയടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചു.

Full View

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബഹ്റൈനിൽ പ്രവാസികൾ വർണാഭമായ ശോഭായാത്രയടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചു. വാരാന്ത്യ അവധി ദിവസത്തിൽ നടന്ന ജന്മാഷ്ടമി മഹോൽസവത്തിൽ പങ്കെടുക്കാൻ നിരവധി പേരാണ് എത്തിയത്.

ഉണ്ണിക്കണ്ണന്മാരും രാധമാരും അണിനിരന്ന നിറപ്പകിട്ടാർന്ന ശോഭായാത്ര രാജ്യത്തെ 24 സംഘടനകൾ സംയുക്തമായാണ് സംഘടിപ്പിച്ചത്. ശോഭായാത്രയും ഉറിയടിയും കലാപരിപാടികളുമായി നടന്ന ആഘോഷ പരിപാടികൾ കാണികൾക്ക് ദൃശ്യവിരുന്നായി. ശ്രീകൃഷ്ണന്റെയും ഗോപികമാരുടെയും നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രക്ക് നിറപ്പൊലിമ നൽകി. 420 കൃഷ്ണ വേഷധാരികളും 310 ഗോപികമാരും 350 താലപ്പൊലികളും 24 ടാബ്ളോകളും ശോഭായാത്രയിൽ അണിനിരന്നു.

ദാണ്ഡിയ, കാവടിയാട്ടം, ഭജന സംഘങ്ങൾ, വിവിധ നൃത്ത രൂപങ്ങൾ എന്നിവ പരിപാടിക്ക് കൊഴുപ്പേകി. സോപാനം വാദ്യകലാസംഘത്തിലെ 50ൽ പരം കലാകാരന്മാർ ചെണ്ടമേളം അവതരിപ്പിച്ചു. ആറായിരത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ എത്തിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News