സിറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സലാലയില്‍ വാര്‍ഷികം ആഘോഷിച്ചു
Update: 2018-05-25 08:12 GMT
സിറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സലാലയില്‍ ഈസ്റ്ററാഘോഷവും വാർഷികവും കൊണ്ടാടി
എസ്എംസിഎ സലാലയില്‍ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. ഐഎസ്‍സി ഗ്രൗണ്ടിൽ നടന്ന ആഘോഷത്തോട് അനുബന്ധിച്ച് സാംസ്കാരിക സംഗമവും വിവിധ കലാപരിപാടികളും നടന്നു.
സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സലാലയില്‍ ഈസ്റ്ററാഘോഷവും വാർഷികവും കൊണ്ടാടി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന പരിപാടി ഐ.എസ്.സി ചെയർമാൻ മൻപ്രീത് സിംഗ് ഉദ്ഘാട്നം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോസ് ചാക്കോ അധ്യക്ഷത വഹിച്ചു. ബിനോയ് ജോസഫ്, ബെൻ എന്നിവർ സംസാരിച്ചു. സിബി ജോസഫ് സ്വാഗതവും ദേവസ്യ നന്ദിയും പറഞ്ഞു. മാജിക് ഷോ, മാർഗം കളി, തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.