സലാലയില്‍ മലര്‍വാടി ബാലോത്സവം സംഘടിപ്പിച്ചു

Update: 2018-05-26 11:25 GMT
Editor : admin
സലാലയില്‍ മലര്‍വാടി ബാലോത്സവം സംഘടിപ്പിച്ചു

പബ്‌ളിക് പാര്‍ക്കില്‍ നടന്ന പരിപാടി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാനാണ് ഉദ്ഘാടനം ചെയ്തത്.

സലാലയില്‍ മലര്‍വാടി ബാലോത്സവം സംഘടിപ്പിച്ചു. പബ്‌ളിക് പാര്‍ക്കില്‍ നടന്ന പരിപാടി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാനാണ് ഉദ്ഘാടനം ചെയ്തത്.

ഒരു പകല്‍ മുഴുവന്‍ നീണ്ട് നിന്ന ബാലോത്സവം സലാലയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ഉത്സവമായി മാറി. പബ്‌ളിക് പാര്‍ക്കില്‍ 4 മുതല്‍ 12 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ പരിപാടിയില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ആര്‍ത്തുല്ലസിക്കാന്‍ എത്തിയത്. ഡാന്‍സിംഗ് ലാഡറില്‍ ഉയരത്തില്‍ കയറിയും, ക്രോസ് ബാറില്‍ സാഹസികമായി നടന്നും, മിറര്‍ വാക്കില്‍ കാല്‍വെച്ചും, ടുട്ടു വും , നട്ട് സ്റ്റാക്കറും അനുഭവിച്ചറിഞ്ഞും, മരം കയറിയും , അവധിക്കാലത്തെ ഒരു പകല്‍ അവര്‍ ആസ്വദിച്ചു.

Advertising
Advertising

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാന്‍ മന്‍പ്രിത് സിംഗാണ് ബാലോത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കിഡ്‌സ്,സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് അഫ്‌നാനും ജൂനിയര്‍ വിഭാഗത്തില്‍ മര്‍വ സലാഹുദ്ദീനും സബ് ജൂനിയറില്‍ മനു ക്രഷ്ണനും കിഡ്‌സില്‍ ആലിയ ബഷീറും ഒന്നാം സ്ഥാനക്കാരായി. വിജയികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് വൈസ് ചെയര്‍മാന്‍ യു.പി ശശിന്ദ്രന്‍, എ.എം.ഐ. പി.ടി.എ. പ്രസിഡന്റ് ശംസുദ്ദീന്‍ തലശ്ശേരി, ആര്‍ട്ടിസ്റ്റ് ചന്തു ചന്ദ്രന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. കെ. ഷൗക്കത്തലി മാസ്റ്റര്‍, ഉമ്മുല്‍ വാഹിദ, അന്‍സാര്‍ കെ.പി എന്നിവര്‍ സംബന്ധിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News