എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് നൽകില്ലെന്ന് കുവൈത്ത്

Update: 2018-05-28 12:39 GMT
Editor : Jaisy
എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് നൽകില്ലെന്ന് കുവൈത്ത്
Advertising

വിദേശ എൻജിനീയർമാരുടെ ഇഖാമ പുതുക്കാൻ കുവൈത്ത് എഞ്ചിനിയേഴ്‌സ് സൊസൈറ്റിയുടെ എൻ ഒസി വേണമെന്നാണ് നിബന്ധന

കുവൈത്തിൽ എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് നൽകില്ലെന്ന് മാനവ ശേഷി വകുപ്പ് . വിദേശ എൻജിനീയർമാരുടെ ഇഖാമ പുതുക്കാൻ കുവൈത്ത് എഞ്ചിനിയേഴ്‌സ് സൊസൈറ്റിയുടെ എൻ ഒസി വേണമെന്നാണ് നിബന്ധന . രാജ്യത്തു തുടരാൻ ആഗ്രഹിക്കുന്ന എൻജിനീയർമാർ എത്രയും പെട്ടെന്നു എൻ ഒ സി നേടുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നും മാൻപവർ അതോറിറ്റി നിർദ്ദേശിച്ചു.

Full View

എൻജിനീയറിങ്​ സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കൂ എന്നാണു മാൻ പവർ അതോറിറ്റി ആവർത്തിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ആർക്കും ഇളവ് നൽകില്ല . കുവൈത്തിലെത്തിയ തിയതിയോ ജോലി പരിചയമോ ഇതിൽ പരിഗണിക്കില്ലെന്നും എല്ലാവരും നിയമത്തിന്റെ പരിധിയിൽ വരുമെന്നും അധികൃതർ പറഞ്ഞു. വിസ പുതുക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന എൻജിനീയർമാർ സമയം പാഴാക്കാതെ സൊസൈറ്റിയിലെത്തി തുടർനടപടികൾ കൈക്കൊള്ളണമെന്നും മാൻപവർ അതോറിറ്റി ആവശ്യപ്പെട്ടു. എൻജിനീയറിങ്​ ബിരുദം നേടിയ കോളേജിന്റെ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച്​ മാത്രമാണ്​ എൻജിനീയേഴ്സ്​ സൊസൈറ്റി എൻ.ഒ.സി നൽകുന്നത്​. കുവൈത്ത്​ എൻജിനീയേഴ്സ്​ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന്​ പരീക്ഷയുൾപ്പെടെ കടുത്ത നിബന്ധനകളുമുണ്ട്​. എല്ലാ കമ്പനികളും തങ്ങൾക്കു കീഴിലുള്ള എൻജിനീയർമാരോട്​ അടിയന്തരമായി എൻജിനീയേഴ്സ്​ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യാനും അംഗത്വം പുതുക്കാത്തവരോട്​ പുതുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News