സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തിനിടെ ചികിത്സാ പിഴവ് കാരണം മരിച്ചത് 2500 രോഗികള്‍

Update: 2018-05-28 08:31 GMT
Editor : admin
സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തിനിടെ ചികിത്സാ പിഴവ് കാരണം മരിച്ചത് 2500 രോഗികള്‍

ചികിത്സാ പിഴവ് മൂലം 2500 പേര്‍ മരിച്ച സംഭവത്തില്‍ 1600 ഡോക്ട്ടര്‍മാര്‍ക്കെതിരെ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസുകളില്‍ അന്വേഷണം നടന്നു വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആരോപണ വിധേയരായ ചില ഡോക്ടര്‍മാരുടെ ഉന്നത പഠന സര്‍ട്ടിഫിക്കറ്റുകള്‍ സൗദി മെഡിക്കല്‍ കൌണ്‍സില്‍ അംഗീകരിമില്ലാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Full View

സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ചികിത്സാ പിഴവ് കാരണം 2500 രോഗികള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മേഖലയില്‍ ജീവനക്കാരെ നിയമിക്കുന്പോള്‍ വൈദക്ത്യം തെളിയുക്കുന്ന കര്‍ശന പരീക്ഷകള്‍ എര്‍പെടുത്താനും ശുപാര്‍ശ ചെയ്തു.

Advertising
Advertising

രാജ്യത്തെ പൊതു - സ്വകാര്യ മേഖലയിലുള്ള ആശുപത്രികളില്‍ വ്യാപകമായ ചികിത്സാ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് ആരോഗ്യ വകുപ്പ് സൂചിപ്പിക്കുന്നത്. ചികിത്സാ പിഴവ് മൂലം 2500 പേര്‍ മരിച്ച സംഭവത്തില്‍ 1600 ഡോക്ട്ടര്‍മാര്‍ക്കെതിരെ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസുകളില്‍ അന്വേഷണം നടന്നു വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആരോപണ വിധേയരായ ചില ഡോക്ടര്‍മാരുടെ ഉന്നത പഠന സര്‍ട്ടിഫിക്കറ്റുകള്‍ സൗദി മെഡിക്കല്‍ കൌണ്‍സില്‍ അംഗീകരിമില്ലാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാജ സര്‍റ്റിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കെതിരെ വിചാരണ തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു. കാര്യങ്ങള്‍ ഗുരുതരമായി കാണുകയും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ശൂറ കൌണ്‍സില്‍ അംഗം ഫായിസ് അല്‍ ശഹ് റി ആവശ്യപ്പെട്ടു. മെഡിക്കല്‍ പാര മെഡിക്കല്‍ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്ന രീതിയില്‍ കൂടുതല്‍ കര്‍ശന നിയമം നടപ്പിലാക്കണം. എന്നാല്‍ മാത്രമേ ഈ മേഖലയിലേക്ക് കടന്നു വരുന്ന വ്യാജന്മാരെ പിടികൂടാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാജന്മാരെ നാട് കടത്താതെ കുറ്റം ചുമത്തി ജയില്‍ ശിക്ഷ വിധിക്കണമെന്ന് ശൂറ കൌണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അന്വേഷണ നേരിടുന്നവരില്‍ 780 പുരുഷ ഡോക്ടര്‍മാരും 435 വനിത ഡോക്ടര്‍മാരും ഉള്‍പ്പെടും.385 പാരാ മെഡികല്‍ ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം നേരിടുന്നവര്‍ അന്വേഷണം കഴിയുന്നതുവരെ രാജ്യം വിടാന്‍ പാടില്ല എന്നും, അതാത് ഗവര്‍ണറേറ്റുകളില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടുണ്ട്. അന്വേഷണം നേരിടുന്നവരില്‍ ഭൂരിപക്ഷവും വിദേശികളാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News