എണ്ണവില കുറഞ്ഞെങ്കിലും വിമാന ടിക്കറ്റ് നിരക്കില്‍ ആ കുറവ് ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‍സ്‍പ്രസ്

Update: 2018-05-29 15:10 GMT
Editor : Jaisy
എണ്ണവില കുറഞ്ഞെങ്കിലും വിമാന ടിക്കറ്റ് നിരക്കില്‍ ആ കുറവ് ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‍സ്‍പ്രസ്
Advertising

എന്നാല്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് ചരിത്രത്തില്‍ ആദ്യമായി ഇക്കുറി ലാഭമുണ്ടാക്കിയതില്‍ കുറഞ്ഞ എണ്ണവിലക്ക് പങ്കുണ്ടെന്ന് അദ്ദേഹം ദുബൈയില്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

Full View

എണ്ണവില കുറഞ്ഞെങ്കിലും വിമാന ടിക്കറ്റ് നിരക്കില്‍ ആ കുറവ് ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് CEO കെ. ശ്യാമസുന്ദര്‍. എന്നാല്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് ചരിത്രത്തില്‍ ആദ്യമായി ഇക്കുറി ലാഭമുണ്ടാക്കിയതില്‍ കുറഞ്ഞ എണ്ണവിലക്ക് പങ്കുണ്ടെന്ന് അദ്ദേഹം ദുബൈയില്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 361 കോടിയിലേറെ ലാഭമുണ്ടാക്കാന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ഇന്ത്യ എക്സ്പ്രസിന് കഴിഞ്ഞു. കുറഞ്ഞ എണ്ണവിലക്ക് പുറമെ റൂട്ടുകളും വിമാനങ്ങളും വിദഗ്ധമായി ഉപയോഗിച്ചതുമാണ് ഈ നേട്ടമുണ്ടാക്കിയത്. എന്നാല്‍, ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നത് എണ്ണവില മാത്രമല്ലെന്ന് ശ്യാംസുന്ദര്‍ പ്രതികരിച്ചു. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ 80 ശതമാനം വിമാനങ്ങളും കൃത്യമായ സമയം പാലിക്കുന്നുണ്ട് എന്നാല്‍ കേരളത്തിലേക്കുള്ള വിമാനങ്ങള്‍ വൈകുന്നതിന് കാരണമായി പറഞ്ഞത് ഇതാണ്.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഷാര്‍ജ- ചണ്ഡിഗഡ് സര്‍വീസ് ഈമാസം 15 നും ഷാര്‍ജ- തിരുച്ചിറപ്പള്ളി സര്‍വീസ് 14 നും ആരംഭിക്കും. യുഎഇയില്‍ നിന്ന് ചണ്ഡിഗഢിലേക്ക് നേരിട്ട് ആദ്യമായാണ് വിമാനസര്‍വീസ് ആരംഭിക്കുന്നത്. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, എയര്‍ഇന്ത്യ എക്സ്പ്രസ് റീജനല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ, ജിഎസ്എ പ്രതിനിധി അബ്ദുല്‍വാഹിദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News