സിഫ് ഫുട്ബോള്‍ ഫൈനലില്‍ എസിസി-ബി ടീം ജേതാക്കളായി

Update: 2018-05-29 19:04 GMT
Editor : Jaisy
സിഫ് ഫുട്ബോള്‍ ഫൈനലില്‍ എസിസി-ബി ടീം ജേതാക്കളായി
Advertising

എ ഡിവിഷനിൽ സബീൻ എഫ് സി ടീമിനെ പരാജയപ്പെടുത്തിയാണ് ജയം

സൌദിയിലെ ജിദ്ദയില്‍ നടന്നു വന്ന സിഫ് ഫുട്ബോള്‍ ഫൈനലില്‍ എസിസി-ബി ടീം ജേതാക്കളായി. എ ഡിവിഷനിൽ സബീൻ എഫ് സി ടീമിനെ പരാജയപ്പെടുത്തിയാണ് ജയം. ഇതോടെ ജിദ്ദ കണ്ട ഏറ്റവും വലിയ പ്രവാസി ഫുട്ബാൾ ടൂർണമെന്റിന് സമാപനമായി. സിനിമാതാരം ഉണ്ണി മുകുന്ദൻ വിശിഷ്ടാതിഥിയായിരുന്നു.

Full View

സൗദി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലേക്ക് പതിനായിരത്തിലധികം പ്രവാസി മലയാളികൾ ഒഴുകിയെത്തിയ സമാനതകളില്ലാത്ത ജിദ്ദയിലെ ആദ്യ ഫുട്ബാൾ മാമാങ്കം. മുഴുവൻ ടീമുകളും ഉന്നത നിലവാരം പുലർത്തി ഫുട്ബോൾ പ്രേമികൾക്കായി നല്ല കളി കാഴ്ച വെച്ച മികച്ച മത്സരങ്ങൾ. സിനിമാതാരമടക്കം അതിഥികൾ. കാണികൾക്കായി മനംകുളിർപ്പിക്കുന്ന വിവിധ സമ്മാനങ്ങൾ. സിഫ് കൂട്ടായ്മയുടെ ഒരുമ വിളിച്ചോതിക്കൊണ്ടുള്ള മികച്ച സംഘാടനം. മൂന്നര മാസക്കാലമായി ജിദ്ദയിൽ നടന്നു വരുന്ന പതിനെട്ടാമത് സിഫ് ഇൗസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റ് അവസാനിക്കുമ്പോൾ ഇങ്ങിനെ വിലയിരുത്താം. നാല് ഡിവിഷനുകളിയായി ജിദ്ദയിലെയും പരിസരങ്ങളിലെയും 32 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. വാശിയേറിയ എ ഡിവിഷൻ ഫൈനലിൽ ടൈബ്രെക്കറിലൂടെ 3 നെതിരെ 4 ഗോളുകൾക്ക് സബീൻ എഫ് സി ടീമിനെ പരാജയപ്പെടുത്തി എസിസി ബി ടീം ജേതാക്കളായി. ഡി ഡിവിഷനിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സോക്കർ ഫ്രീക്‌സിനെ തോൽപ്പിച്ചു സ്പോർട്ടിങ് യുണൈറ്റഡും വിജയിച്ചു.

സിനിമാതാരം ഉണ്ണിമുകുന്ദനായിരുന്നു ടൂർണമെന്റിൽ മുഖ്യാതിഥി. ആദ്യമായാണ് അദ്ദേഹം സൗദിയിലെത്തുന്നത്. നേരത്തെ നടന്ന ബി, സി ഡിവിഷനുകളിലെ ഫൈനലിൽ ന്യൂ കാസിൽ യുണൈറ്റഡ്, ഫാൽക്കൺ എഫ് സി ടീമുകൾ ജേതാക്കളായിരുന്നു. ജേതാക്കൾക്കും മറ്റു മികച്ച കളിക്കാർക്കുമുള്ള ട്രോഫികൾ ഉണ്ണി മുകുന്ദൻ, ഈസ്റ്റീ കമ്പനി മാനേജിങ് ഡയറക്ടർ നവാസ് മീരാൻ തുടങ്ങിയ അതിഥികൾ വിതരണം ചെയ്തു. ഫൈനൽ മത്സരത്തോടനുബന്ധിച്ചു വിവിധ കലാ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ചു കാണികൾക്കായി ഒരുക്കിയിരുന്ന ബമ്പർ സമ്മാന നറുക്കെടുപ്പും നടന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News