ചരിത്രമുറങ്ങുന്ന ഹിറാ ഗുഹയിലൂടെ
ഖുര്‍ആന്‍ അവതരണത്തിന് തുടക്കം കുറിച്ച സ്ഥലമായ മക്കയിലെ ഹിറാ ഗുഹ സന്ദര്‍ശിക്കാന്‍ പുണ്യമാസമായ റമദാനില്‍ സന്ദര്‍ശകപ്രവാഹം. മുഹമ്മദ്നബിയുടെ പ്രവാചകത്വത്തിന് സാക്ഷ്യം വഹിച്ച ഇവിടെ നിരവധി സന്ദര്‍ശകരാണ് ദിവസവും ഇവിടെ വന്നുപോകുന്നത്.

മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള നൂര്‍ മലയുടെ മുകളിലാണ് ഹിറ. പിന്നീട് ജബലുല്‍ ഖുര്‍ആന്‍, ജബലുല്‍ ഇസ്ലാം എന്നീ പേരുകളിലും ഈ മല അറിയപ്പെട്ടു.ഇവിടെ നിന്നു നോക്കിയാല്‍ മക്ക മുഴുവന്‍ കാണാം. നൂറ് മലക്ക് 642 മീറ്റര്‍ ഉയരമുണ്ട്. കുത്തനെ കയറി മുകളിലെത്തിയ ശേഷം ഇരുപത് മീറ്റര്‍ താഴേക്ക് ഇറങ്ങണം ഗുഹയിലെത്താന്‍. മക്കയിലെ കുത്തഴിഞ്ഞ സാമൂഹിക ജീവിതം കണ്ട് മനം മടുത്ത് പ്രവാചക തിരുമേനി ഈ ഗുഹയിലാണ് ഏകാന്തത തേടിയെത്തിയിരുന്നത്. ഈ ഏകാന്തവാസത്തിനിടെയാണ് ആദ്യമായി ഖുര്‍ആന്‍ അവതരിച്ചതെന്നാണ് ഇസ്‍ലാമിക വിശ്വാസം. ഇതോടെ ഹിറാ ഗുഹ ഇസ്‍ലാമിക ചരിത്രത്തില്‍ എക്കാലത്തും സ്മരിക്കപ്പെടുന്ന പേരായി മാറി. ഹിറാ ഗുഹയില്‍ നിന്ന് ഖുര്‍ആനിന്റെ ആദ്യ വരികളുമായി പുറത്തിറങ്ങിയ പ്രവാചകന്‍ പിന്നീട് ഇവിടേക്ക് പിന്നീട് തിരിച്ചുവന്നില്ലെന്നാണ് ചരിത്രം പറയുന്നത്. ഹിറയുടെ ചരിത്രപ്പെരുമ തേടി നിരവധി സന്ദര്‍ശകരാണ് ദിവസവും ഇവിടെയെത്തുന്നത്.