ഒഴിവുസമയം ജൈവപച്ചക്കറി കൃഷി; പ്രവാസലോകത്തു നിന്നൊരു മാതൃക

Update: 2018-06-03 18:41 GMT
Editor : Alwyn K Jose
ഒഴിവുസമയം ജൈവപച്ചക്കറി കൃഷി; പ്രവാസലോകത്തു നിന്നൊരു മാതൃക

മാനേജ്‌മെന്റിന്റെ സഹകരണത്തോടെയാണിവര്‍ ബാച്ചിലര്‍ താമസ കേന്ദ്രത്തില്‍ വിപുലമായി കൃഷിചെയ്യുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് കിട്ടുന്ന ഒഴിവു സമയം ജൈവപച്ചക്കറികള്‍ ഉത്പാദിപ്പിച്ച് മാതൃകയാവുകയാണ് ഖത്തറിലെ അല്‍സദ്ധ് ലുലു സെന്ററിലെ ജീവനക്കാര്‍. മാനേജ്‌മെന്റിന്റെ സഹകരണത്തോടെയാണിവര്‍ ബാച്ചിലര്‍ താമസ കേന്ദ്രത്തില്‍ വിപുലമായി കൃഷിചെയ്യുന്നത്.

Full View

പ്രവാസലോകത്തെ മലയാളി കുടുംബങ്ങളുടെ അടുക്കളത്തോട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഖത്തറിലെ അല്‍സദ്ധില്‍ നിന്നുള്ള ഈ കൃഷിയിടം. തിരക്കു പിടിച്ച ജോലിക്കിടയില്‍ പരിമിതമായ സ്ഥലത്ത് പ്രതികൂലമായ കാലാവസ്ഥയെ അതിജയിച്ചാണ് ഈ ബാച്ചിലര്‍ വില്ലയില്‍ ജൈവ കൃഷി നടത്തുന്നത്. അല്‍ സദ്ധിലെ ലുലു സെന്ററിലെ ജീവനക്കാര്‍ താമസിക്കുന്ന ഇവിടെ കഴിഞ്ഞ നാലുവര്‍ഷമായി നാടന്‍ ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിച്ചു വരികയാണ്.

30 ലധികം ചെറുപ്പക്കാര്‍ താമസിക്കുന്ന വില്ലയിലെ കൃഷിക്ക് നേതൃത്വം നല്‍കുന്നത് തൃശൂര്‍ മതിലകം സ്വദേശി രബീഷും ആലുവ കരമാലൂര്‍ സ്വദേശി സുബൈറുമാണ്. ലുലു സെന്റര്‍ മാനേജര്‍ നസീറലിയുടെ പൂര്‍ണ സഹകരണം കൂടി ആയതോടെ ഇരുവരും ചേര്‍ന്ന് വില്ലയില്‍ വാഴവരെ നട്ടിട്ടുണ്ട്. സ്വന്തമായി ഉപയോഗിക്കുന്നതിനൊപ്പം സുഹത്തുക്കള്‍ക്ക് വീതിച്ചു നല്‍കാനും ഇവര്‍ക്കിവിടെ നിന്ന് വിളകള്‍ ലഭിക്കുന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News