തനിനാടന്‍ രുചിയുമായി ഖത്തറില്‍ കേരള ഭക്ഷ്യമേള

Update: 2018-06-03 14:39 GMT
Editor : Sithara

500ലധികം നാടന്‍ വിഭവങ്ങളുമായി ബര്‍വ്വ സിറ്റിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് മേള നടക്കുന്നത്.

കേരളത്തിന്‍റെ രുചിവൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന തനിനാടന്‍ കേരള ഭക്ഷ്യമേളയ്ക്ക് ഖത്തറില്‍ തുടക്കമായി. 500ലധികം നാടന്‍ വിഭവങ്ങളുമായി ബര്‍വ്വ സിറ്റിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് മേള നടക്കുന്നത്. തത്‌സമയ പാചക മത്സരവും മേളയുടെ പ്രത്യേകതയാണ്.

Full View

ജനക്കൂട്ടത്തിനിടയിലൂടെ ഒരു ഐസ് വണ്ടി, നാല്‍ക്കവലയിലെ ആല്‍മരച്ചുവട്ടില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന മണ്‍ചട്ടികള്‍, തൊട്ടടുത്ത് ഒരു റെയില്‍വേ പ്ലാറ്റ്ഫോമും കപ്പലണ്ടി വില്‍പ്പനക്കാരും. ഖത്തറിലെ ബര്‍വ്വ സിറ്റിയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നു വരുന്ന തനി നാടന്‍ ഭക്ഷ്യമേളയിലെ കാഴ്ചകളാണിത്. സമാവറില്‍ നിന്ന് ആവിപറക്കുന്ന ചായയും നാടന്‍ കടികളും ലഭിക്കുന്ന തട്ടുകടയില്‍ നല്ല തിരക്കാണ്. രുചിയുടെ തലശ്ശേരി പെരുമയും കോഴിക്കോടന്‍ മധുരവും കുട്ടനാടന്‍ രുചിക്കൂട്ടുകളുമെല്ലാം ആസ്വദിക്കാനായി ഇവിടെയെത്തുന്നത് മലയാളികള്‍ മാത്രമല്ല. പല രാജ്യക്കാരായ പ്രവാസികളും ഇക്കൂട്ടത്തിലുണ്ട്

കേരളത്തിന്‍റെ ചക്കയും മാങ്ങയും നാളികേരവും അടക്കമുള്ള നാടന്‍ ഉത്പന്നങ്ങളുമായി നങ്കൂരമിട്ട പുന്നമട ഹൗസ് ബോട്ടും പച്ചക്കറിവണ്ടിയുമെല്ലാം മേളയിലെ ആകര്‍ഷണങ്ങളാണ്. സെലിബ്രിറ്റി ഷെഫ് അനില്‍ കുമാര്‍ നേതൃത്വം നല്‍കിയ തത്സമയ പാചക മത്സരം, കേരള ഫാഷന്‍ ഷോ, ഉപഭോക്താക്കള്‍ക്കായുള്ള വിവധ മത്സരങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ദോഹ ബാങ്ക് സിഇഓ ആര്‍ സീതാരാമന്‍ ഉദ്ഘാടനം ചെയ്ത മേള ഏപ്രില്‍ 7ന് നടക്കുന്ന പാചക മത്സരത്തോടെ സമാപിക്കും

Writer - Sithara

contributor

Editor - Sithara

contributor

Similar News