ഖത്തര്‍ ചാരിറ്റിയുടെ സേവനങ്ങള്‍; 31 ഇഫ്താര്‍ ടെന്റുകള്‍

Update: 2018-06-03 18:59 GMT
ഖത്തര്‍ ചാരിറ്റിയുടെ സേവനങ്ങള്‍; 31 ഇഫ്താര്‍ ടെന്റുകള്‍

ആറു ലക്ഷത്തി മുപ്പതിനായിരം പേരിലേക്ക് റമദാന്‍ സേവന പ്രവര്‍ത്തനങ്ങളെത്തിക്കാനാണ് ഖത്തര്‍ ചാരിറ്റിയുടെ പദ്ധതി

റമദാനില്‍ ഖത്തറിലെ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി 60 ലക്ഷം റിയാല്‍ മാറ്റി വെച്ചിരിക്കുകയാണ് ഖത്തര്‍ ചാരിറ്റി. ആറു ലക്ഷത്തി മുപ്പതിനായിരം പേരിലേക്ക് റമദാന്‍ സേവന പ്രവര്‍ത്തനങ്ങളെത്തിക്കാനാണ് ഖത്തര്‍ ചാരിറ്റിയുടെ പദ്ധതി. നോമ്പു കാലത്ത് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഇഫ്താര്‍ കൂടാരങ്ങളിലധികവും ഖത്തര്‍ ചാരിറ്റിയുടെ വകയാണ് . ഈ വര്‍ഷം 31 ടെന്റുകളാണ് ഖത്തറിലുടനീളമായി ഖത്തര്‍ ചാരിറ്റിയുടെതായിട്ടുള്ളത്.

75 ലക്ഷം റിയാല്‍ മുടക്കി ഈ കൂടാരങ്ങള്‍ വഴി രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം പേരെ നോമ്പ് തുറപ്പിക്കാനാണ് ഖത്തര്‍ചാരിറ്റിയുടെ പദ്ധതി. ഇതിനു പുറമെ സാധാരണ തൊഴിലാളികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കുമിടയില്‍ റമദാന്‍ വിഭവങ്ങള്‍ വിതരണം ചെയ്തും പെരുന്നാളിനോടനുബന്ധിച്ച് ഫിത്ര്‍ സകാത്ത് നല്‍കിയും രാജ്യത്തിനകത്തെ ചാരിറ്റിയുടെ റമദാന്‍ സേവനങ്ങള്‍ 6,30,000 പേരിലേക്കെത്തും.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News