പാസ്‌പോര്‍ട്ട് നിറം മാറ്റത്തിനെതിരെ പ്രവാസി പ്രതിഷേധം തുടരുന്നു; ദോഹയില്‍ ബഹുജനസംഗമം
നിറം മാറുന്ന പൗരത്വം എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ദോഹയില്‍ പരിപാടി സംഘടിപ്പിച്ചത് .
പൗരന്‍മാരെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തരം തിരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന ഖത്തറില്‍ നടന്ന ബഹുജനസംഗമം അഭിപ്രായപ്പെട്ടു. നിറം മാറുന്ന പൗരത്വം എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ദോഹയില്‍ പരിപാടി സംഘടിപ്പിച്ചത് . രണ്ട് തരം പാസ്‌പോര്‍ട്ട് എന്ന ആശയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പരാതി നല്‍കാനും അവസരമൊരുക്കിയിട്ടുണ്ട്.
ദോഹയിലെ കള്ച്ചറല്‍ഫോറം ആസ്ഥാനത്ത് വെച്ച് നടന്ന ബഹുജന സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. പ്രവാസികളുടെ സുപ്രധാനരേഖയായ പാസ്‌പോര്‍ട്ട് തരം തിരിക്കുന്നതിലൂടെ മറുനാട്ടിലും സ്വന്തം പൗരന്‍മാരെ വിലകുറഞ്ഞവരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു .
ഓറഞ്ച് പാസ്‌പോര്‍ട്ട് കൊണ്ടുവരാനുള്ള നീക്കത്തില്‍ ദുരൂഹതകളുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ഫോറം സംസ്ഥാന സമിതി അംഗം റോണിമാത്യൂ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഹാരിസ് എടവന വിഷയം അവതരിപ്പിച്ചു . കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാഹിദ് ഓമശ്ശേരി അധ്യക്ഷനായിരുന്നു. ഇന്‍കാസ് പ്രതിനിധി സുരേഷ് കരിയാട് , സംസ്‌കൃതി പ്രതിനിധി ശംസീര്‍ അരിക്കുളം കെ എം സി സി പ്രതിനിധി ഒ കെ മുനീര്‍ ഐ എം സി സി പ്രതിനിധി എം എം മൗലവി,
യുവകലാസാഹിതി പ്രതിനിധി യേശുദാസ മൈനാഗപ്പള്ളി, വിശ്വകലാവേദി പ്രതിനിധി വിപിന്‍ദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു . പാസ്‌പോര്‍ട്ട് നിറം മാറ്റനീക്കം ഉപേക്ഷിക്കണ മെന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ വോട്ടിംഗും കള്‍ച്ചറല്‍ഫോറം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ജന സെക്രട്ടി ഷാഫി മൂഴിക്കല്‍ ജില്ലാ സെക്രട്ടറി യാസിര്‍ ബേപ്പൂര്‍ എന്നിവരും സംസാരിച്ചു.