ദോഹയിൽ ആസ്വാദകരുടെ മനം കവർന്ന് മീഡിയവൺ ഗസൽ രാവ് ഖയാൽ 2018

Update: 2018-06-04 06:05 GMT
Editor : Muhsina
ദോഹയിൽ ആസ്വാദകരുടെ മനം കവർന്ന് മീഡിയവൺ ഗസൽ രാവ് ഖയാൽ 2018

ഏറെക്കാലമായി തലത് അസീസിൻറെ ഗസലുകൾക്കായി കാത്തിരുന്ന ദോഹയിലെ ആസ്വാദകരെ ഖയാൽ 2018 ഒട്ടും നിരാശപ്പെടുത്തിയില്ല. മഞ്ജരിയും..

ദോഹയിലെ ഗസലാസ്വാദകര്‍ക്കു മുമ്പാകെ പാടാനായതില്‍ സന്തോഷമുണ്ടെന്ന് ഗസല്‍ ചക്രവര്‍ത്തി തലത് അസീസ്. മീഡിയവണ്‍ ഖത്തറിലൊരുക്കിയ ഖയാല്‍ ഗസല്‍ ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മീഡിയാവണിന്റെയും ഗള്‍ഫ് മാധ്യമത്തിന്റെയും ദോഹയിലെ പുതിയ ഓഫീസുകളും ഖയാല്‍ വേദിയില്‍ ഉദ്ഘാടനം ചെയ്തു. ഏറെക്കാലമായി തലത് അസീസിൻറെ ഗസലുകൾക്കായി കാത്തിരുന്ന ദോഹയിലെ ആസ്വാദകരെ ഖയാൽ 2018 ഒട്ടും നിരാശപ്പെടുത്തിയില്ല. ഹിന്ദിയിൽ തുടങ്ങി ഒരു പിടി മലയാളം ഗസലുകളുമായി മഞ്ജരിയും ആസ്വാദകരുടെ മനം കവർന്നു.

Advertising
Advertising

Full View

ഇന്ത്യൻ അംബാസഡർ പി കുമരൻ, ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ എന്നിവർ വിശിഷ്ടാതിഥികളായെത്തിയ പരിപാടിയിൽ ഖത്തറിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖരും സന്നിഹിതരായി. മീഡിയവണിൻറെയും ഗൾഫ് മാധ്യമത്തിൻറെയും ദോഹയിലെ പുതിയ ഓഫീസുകളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഖത്തർ ന്യൂസ് ഏജൻസി എക്സിബിഷൻ ആൻറ് കോൺഫറൻസ് വിഭാഗം തലവൻ ഖാലിദ് അൽ മുല്ല മീഡിയാ വൺ ഓഫീസും ഇബ്രാഹിം ഹാശിം അസ്സാദാ ഗൾഫ് മാധ്യമം ഓഫീസും ഉദ്ഘാടനം ചെയ്തു. മീഡിയവണ്‍ ഡെപ്യൂട്ടി സി ഇ ഒ എം സാജിദ്, മിഡിലീസ്റ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് റോഷന്‍, ചീഫ് ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് സി മാത്യു, മിഡിലീസ്റ്റ് സീനിയര്‍ ജനറല്‍ മാനേജര്‍ ഷബീര്‍ ബക്കര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News