മീഡിയാവണ്‍ പതിനാലാം രാവ് റിയാലിറ്റിഷോ ഫിനാലെക്കെത്തിയ കലാകാരന്‍മാരെ ദോഹയിലെ സംഘാടക സമിതി അനുമോദിച്ചു
ഖത്തറിലെ ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഇശല്‍ രാവ് സമ്മാനിച്ച പതിനാലാം രാവ് ടീമിന് ഊഷ്മളമായ യാത്രയയപ്പാണ് ദോഹയില്‍ നല്‍കിയത്
മീഡിയാവണ്‍ പതിനാലാം രാവ് റിയാലിറ്റിഷോ ഗ്രാന്റ് ഫിനാലെക്കായി ഖത്തറിലെത്തിയ കലാകാരന്‍മാരെയും അണിയറപ്രവര്‍ത്തകരെയും ദോഹയിലെ സംഘാടക സമിതി അനുമോദിച്ചു. ഖത്തറിലെ ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഇശല്‍ രാവ് സമ്മാനിച്ച പതിനാലാം രാവ് ടീമിന് ഊഷ്മളമായ യാത്രയയപ്പാണ് ദോഹയില്‍ നല്‍കിയത്.
ഖത്തറിലെ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന മീഡിയാവണ്‍ പതിനാലാം രാവ് ഗ്രാന്റ് ഫിനാലെ ടീമിന് ദോഹയിലെ സംഘാടക സമിതിയുടെ നേതത്വത്തില്‍ എഫ് സി സി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഹൃദ്യമായ യാത്രയയപ്പ് നല്‍കിയത് . പതിനായിരത്തോളം വരുന്ന കാണികള്‍ക്കു മുമ്പാകെ അവിസ്മരണീയമായ പ്ര്കടനങ്ങളുമായെത്തിയ ഫൈനലിസ്റ്റുകളും വിധികര്‍ത്താക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം ഒത്തുചേര്‍ന്ന് സന്തോഷം പങ്ക് വെച്ചു .
മികച്ച സംഘാടനത്തിലൂടെ കുറ്റമറ്റ പരിപാടിയൊരുക്കിയ ദോഹ യിലെ സംഘാടകരെ മീഡിയാവണ്‍ മാനേജ്‌മെന്‍ര് പ്രതിനിധികള്‍ അനുമോദിച്ചു. സംഘാടക സമിതി മുഖ്യാരക്ഷാധികാരി കെ മുഹമ്മദ് ഈസ , ചെയര്‍മാന്‍ ഷറഫ് പി ഹമീദ് , ജനറല്‍ കണ്‍വീനര്‍ റഹീം ഓമശ്ശേരി , മീഡിയാവണ്‍ മിഡില്‍ഈസ്റ്റ് പി ആര്‍ ഡയരക്ടര്‍ കെ സി അബ്ദുലത്വീഫ് , ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി ടിഫൈസല്‍ എന്നിവര്‍ പരിപാടിക്ക് നേതത്വം നല്‍കി .
ഷാന്‍ റഹ്മന്‍ , ഫൈസല്‍ എളേറ്റില്‍ രഹ്ന , അനിതാ ശൈഖ് ആദില്‍ അത്തു , ഗ്രാന്റ് ഫിനാലെയില്‍ മത്സരിച്ച നികേഷ് തീര്‍ത്ഥ, ശംഷാദ് , അജ്മല്‍ നര്‍മ്മദ അവതാരക മേഘ്‌ന എന്നിവര്‍ക്കൊപ്പം ,മീഡിയാവണ്‍ സി ഇ ഒ എം അബ്ദുല്‍ മജീദ് , ഡെപ്യൂട്ടി സി ഇ ഒ എം സാജിദ് , പതിനാലം രാവ് പ്രൊഡൂസര്‍ ജ്യോതി വെള്ളല്ലൂര്‍ , മററ് സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും അനുമോദനയോഗത്തില്‍ പങ്കെടുത്തു . ദോഹ കോര്‍ണീഷില്‍ നിന്ന് ഉല്ലാസ നൗകയിലുള്ള യാത്ര കൂടി കഴിഞ്ഞാണ് നാട്ടില്‍ നിന്നെത്തിയ അതിഥികള്‍ തിരിച്ച് പോയത്.