ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് വഴിയൊരുങ്ങുന്നു

Update: 2018-06-05 08:48 GMT
Editor : Subin
ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് വഴിയൊരുങ്ങുന്നു

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള സന്നദ്ധത ഇരു രാജ്യങ്ങളും അറിയിച്ചതായാണ് സൂചന...

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചു. ഗള്‍ഫ് പ്രതിസന്ധി മൂന്ന് മാസം പിന്നിട്ട ശേഷമാണ് ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചത്. ഇരു രാജ്യങ്ങളിലേയും ഔദ്യോഗിക വാര്‍ത്താഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള സന്നദ്ധത ഇരു രാജ്യങ്ങളും അറിയിച്ചതായാണ് സൂചന. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥ നീക്കത്തിന് പിന്നാലെയാണ് പുതിയ സംഭവം. മേഖലയെ അസ്വസ്ഥമാക്കിയ പ്രതിസന്ധിക്ക് അയവു വന്നേക്കുമെന്ന പ്രതീക്ഷയിലാണ് ജി സി സി രാജ്യങ്ങള്‍.

Writer - Subin

contributor

Editor - Subin

contributor

Similar News