ദോഹ മെട്രോ ഈ വര്‍ഷം ട്രാക്കിലാകും

Update: 2018-06-05 19:36 GMT
Editor : Alwyn K Jose
ദോഹ മെട്രോ ഈ വര്‍ഷം ട്രാക്കിലാകും

വക്റയില്‍ നിന്ന് ഖസ്സാര്‍ സ്റ്റേഷന്‍ വരെയുള്ള റൂട്ടാണ് ആദ്യം സര്‍വീസ് ആരംഭിക്കുക.

ദോഹ മെട്രോയുടെ ആദ്യ സര്‍വീസ് ഈ വര്‍ഷം ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. വക്റയില്‍ നിന്ന് ഖസ്സാര്‍ സ്റ്റേഷന്‍ വരെയുള്ള റൂട്ടാണ് ആദ്യം സര്‍വീസ് ആരംഭിക്കുക.

Full View

ഇതിനകം 77 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിച്ചു കഴിഞ്ഞ ദോഹ മെട്രോയുടെ ആദ്യ സര്‍വീസ് ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള ഒരുക്കമാണ് നടന്നു വരുന്നത്. ഒക്ടോബറില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തിയുടെ 81 ശതമാനവും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. വിവിധ സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തി 59 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. മണിക്കൂറില്‍ ലക്ഷം യാത്രക്കാരെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള മുശൈരിബ് സ്റ്റേഷന്റെ നിര്‍മാണം നൂറ് ശതമാനം പൂര്‍ത്തിയായി. ബസ് സ്റ്റാന്റില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് പ്രത്യേക സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ഖത്തറില്‍ നടന്ന് വരുന്ന പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദോഹ മെട്രോ. നേരത്തെ നിശ്ചയിച്ച സമയത്തിനകം തന്നെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News