ഡയലോഗ് സെന്റര്‍ റമദാന്‍ സംഗമം; ഖത്തറില്‍ 1000 ത്തോളം പേര്‍ പങ്കെടുത്തു

Update: 2018-06-15 02:51 GMT
Editor : Jaisy

കെ ഐ ജി കുവൈറ്റ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു

ഡയലോഗ് സെന്റര്‍ ഖത്തറില്‍ സംഘടിപ്പിച്ച റമദാന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്തവരുടെ സംഗമം ദോഹയില്‍ നടന്നു. കെ ഐ ജി കുവൈറ്റ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്.

Full View

ഖുര്‍ആന്‍ ആരാധനകാര്യങ്ങളെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്ന കേവല ആത്മീയഗ്രന്ഥമല്ലെന്നും മറിച്ച് ദൈനംദിന ജീവിതത്തിന് വെളിച്ചവും വഴിയും കാണിക്കുന്ന ജീവല്‍ഗ്രന്ഥമാണതെന്നും കെ ഐ ജി കുവൈറ്റ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ പറഞ്ഞു . ഡയലോഗ് സെന്റര്‍ ഖത്തറില്‍ സംഘടിപ്പിച്ച റമദാന്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

റമദാനില്‍ സഹോദര സമുദായാംഗങ്ങള്‍ക്കായി ഡയലോഗ് സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പ്രശ്‌നോത്തരിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. റമദാന്‍ പതിനഞ്ച്‌ ദിവസം മൂന്നു വീതം ചോദ്യങ്ങള്‍ ബ്രോഡ്‌കാസ്റ്റ് ചെയ്‌തുകൊണ്ടായിരുന്നു മത്സരം നടന്നത്. സോണല്‍ അടിസ്ഥാനത്തില്‍ മത്സരാര്‍‌ഥികളില്‍ നല്‍‌കപ്പെട്ട 45 ചോദ്യങ്ങള്‍‌ക്കും ശരിയുത്തരം നല്‍‌കിയവരെ പ്രത്യേകം പ്രത്യേകം നറുക്കിട്ട്‌ ഒന്നും രണ്ടും മൂന്നും വിജയികളെ പ്രഖ്യാപിച്ചു. ദോഹ സോണില്‍ നിന്നും 86 പേരും മദീന ഖലീഫയില്‍ നിന്നും 112 പേരും റയ്യാന്‍ സോണില്‍ നിന്നും 74 പേരും വക്‌റ സോണില്‍ നിന്നും 166 പേരും ക്വിസ്സ് മത്സരത്തില്‍ പങ്കെടുത്തു. ഡയലോഗ്‌ സെനറ്റര്‍ രക്ഷാധികാരി കെ.സി അബ്‌ദുല്‍ ലത്വീഫ്‌ , എഫ്‌.സി.സി ഡയറക്‌ടര്‍ ഹബീബുറഹ്മാന്‍ കീഴിശ്ശേരി, സി.ഐ.സി പ്രതിനിധികളായ ആര്‍.എസ്‌ അബ്‌ദുല്‍ ജലീല്‍,എം.എസ്‌.എ അബ്‌ദു റസാഖ്‌,വി.ടി ഫൈസല്‍,അബ്‌ദുല്‍ സലാം ഹസ്സന്‍, ,യൂത്ത് ഫോറം പ്രസിഡണ്ട്‌ ജം‌ഷീദ് ഇബ്രാഹീം,വിമന്‍ ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് നഫീസത്ത്‌ ബീവി ഡയലോഗ്‌ സെന്റര്‍ പ്രസിഡന്റ്‌ കെ.ടി അബ്‌ദു റഹ്‌മാന്‍ സെക്രട്ടറി സലാഹുദ്ദീന്‍ ചേരാവള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News