ഹറമിലെ ബാങ്കുവിളി അനുകരിക്കുന്ന റദുവാന്‍ ഹസന്‍
ഉപരോധം കാരണം രണ്ട് റമദാനുകളിലും ഹറമിനെ കിനാവു കണ്ട് ഖത്തറില്‍ കഴിയുകയാണ് ഖത്തര്‍ സ്വദേശികളെപ്പോലെ ഈ നൈജീരിയക്കാരനും.
ഖത്തറില്‍ പ്രവാസം നയിക്കുന്ന നൈജീരിയന്‍ വംശജനായ റദുവാന്‍ ഹസന്റെ മനസിപ്പോഴും മക്കയിലെ മസ്ജിദുല്‍ ഹറാമിലാണ്. മക്കയില്‍ ജനിച്ചു വളര്‍ന്ന ഇദ്ദേഹത്തിന് ഹറമിലെ ഓരോ ശൈലിയിലുള്ള ബാങ്ക് വിളിയും അനുകരിക്കാനാവും. ഉപരോധം കാരണം രണ്ട് റമദാനുകളിലും ഹറമിനെ കിനാവു കണ്ട് ഖത്തറില്‍ കഴിയുകയാണ് ഖത്തര്‍ സ്വദേശികളെപ്പോലെ ഈ നൈജീരിയക്കാരനും.
മക്കയിലെ മസ്ജിദുല്‍ ഹറമിലെ ബാങ്കുവിളികളും ഖുര്‍ആന്‍ പാരായണവും കേട്ടാണ് റദ്വാന്‍ ഹസന്‍ എന്ന ഈ നൈജീരിക്കാരന്‍ വളര്‍ന്നത്. ഇതുവരെയുള്ള പഠനവും സൗഹൃദങ്ങളുമൊക്കെ മക്കയില്‍തന്നെയായിരുന്നു. ദോഹയിലെ മജ്‌ലിസുകളിലിപ്പോഴും മക്കയിലെ മുഅദ്ദിനുകളെ അനുകരിച്ചു കൊണ്ട് ഇദ്ദേഹത്തിന്റെ ബാങ്കുവിളിയും ഖുര്‍ആന്‍ പാരായണവും കേള്‍ക്കാനാവും.
ഹറമിലെ എല്ലാ മുഅദ്ദിനുകളെയും അനുകരിക്കുന്ന ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഖത്തരികളും ഹറമിന്റെ ഓര്‍മ്മയിലേക്കെത്തുന്നത് ഈ ശ്രുതിമധുരമായ ബാങ്കൊലി കേള്‍ക്കുമ്പോഴാണ്. അടുത്ത റമദാനിലെങ്കിലും ഉപരോധമവസാനിച്ച് വിശുദ്ധ ഹറമില്‍ സുജൂദ് ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹമിപ്പോഴും.