ഖത്തറില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുതുക്കിയാല്‍ മതി

Update: 2018-06-18 01:17 GMT
Editor : Jaisy
ഖത്തറില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുതുക്കിയാല്‍ മതി

രാഫിക് വകുപ്പ് മീഡിയ-ബോധവല്‍ക്കരണ വിഭാഗം മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് റാദി അല്‍ഹാജിരി ആണ് ഇക്കാര്യം അറിയിച്ചത്

ഖത്തറില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുതുക്കിയാല്‍ മതിയാകും. ട്രാഫിക് വകുപ്പ് മീഡിയ-ബോധവല്‍ക്കരണ വിഭാഗം മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് റാദി അല്‍ഹാജിരി ആണ് ഇക്കാര്യം അറിയിച്ചത്.

Full View

പുതിയവാഹനം ഖത്തര്‍ നിരത്തിലിറക്കുമ്പോള്‍ മൂന്ന് വര്‍ഷത്തേക്കുള്ള ഇന്‍ഷൂറന്‍സ് ഒന്നിച്ചടക്കാമെന്നും . വാഹനത്തിന്റെ ടെക്‌നിക്കല്‍ പരിശോധന മൂന്ന് വര്‍ഷം കഴിഞ്ഞ് മതിയെന്നുമാണ് ട്രാഫിക് വകുപ്പ് അറിയിച്ചത്. പുതിയ സംവിധാനം അനുസരിച്ച് മട്രാഷ് -2 മുഖേനെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയും. പൊതു സമൂഹത്തിന് എളുപ്പത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന രീതിയിലാണ് ട്രാഫിക് വകുപ്പ് കാര്യങ്ങള്‍ സംവിധാനിച്ചിരിക്കുന്നതെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ഹാജിരി അറിയിച്ചു. വാഹനം ഉപയോഗിക്കുന്നവര്‍ റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നൂവെന്ന് ഉറപ്പ് വരുത്തിയാല്‍ അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാന്‍ സാധിക്കും. ട്രാഫിക് വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ കാരണമായി വലിയ തോതില്‍ അപകടങ്ങളുടെ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്. റമദാനിലെ അവസാന ദിനങ്ങളില്‍ തിരക്കുള്ള മുഴുവന്‍ പ്രദേശങ്ങളിലും ട്രാഫിക് വകുപ്പിന്റെ പ്രത്യേകം ശ്രദ്ധയുണ്ടെ. പെരുന്നാള്‍ സമയങ്ങിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ട്രാഫിക് വകുപ്പ് സുസജ്ജമാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News