ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഷാനിമോള്‍ ഉസ്മാന്‍

ബഹ്റൈനിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗസ് സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ

Update: 2018-07-12 04:58 GMT

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യമെങ്ങും തിരിച്ച് വരവിന്റെ പാതയിൽ ആണെന്ന് മുൻ എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ . ബഹ്റൈനിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗസ് സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

Full View

കേന്ദ്ര ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധിക്ക് കീഴിൽ കോൺഗ്രസ് കൂടുതൽ ജനകീയ പിന്തുണ ആർജ്ജിക്കുന്നതായി ഷാനി മോൾ ഉസ്മാൻ പറഞ്ഞു. പ്രവാസികളായ യുവതീയുവാക്കളെ പങ്കെടുപ്പിച്ച് വിവിധ സാംസ്കാരിക പരിപാടികൾ കോർത്തിണക്കിയായിരുന്നു ഐ.വൈ.സിസി സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് .ചടങ്ങിൽ

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ മഹേഷ് എന്നിവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ അഷ്രഫ് താമരശ്ശേരിക്ക് ഐ.വൈ.സി.സിയുടെ പ്രഥമ ഷുഹൈബ് പുരസ്കാരം ചടങ്ങിൽ സമ്മാനിച്ചു. ബഹ്റൈനിലെ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കലാ പ്രകടനങളും അരങ്ങേറി.

Tags:    

Similar News