സൌദിയില്‍ പാസ്പോർട്ട് ഡയറക്ടറേറ്റ് ഓൺലൈൻവത്ക്കരിച്ചു

ഗാർഹിക തൊഴിലാളികളുടെ സ്പോണ്‍സർഷിപ്പ് മാറ്റം, പാസ്പോർട്ടുകളിലേക്കുള്ള വിവരങ്ങളുടെ പകർത്തല്‍ എന്നിവ ഇനി ഓണ്‍ലൈന്‍ വഴി ചെയ്യാം

Update: 2018-07-21 05:14 GMT

പുതുതായി അഞ്ചു സേവനങ്ങൾ കൂടി സൌദിയില്‍ ജവാസാത്ത് അഥവാ പാസ്പോർട്ട് ഡയറക്ടറേറ്റ് ഓൺലൈൻവത്ക്കരിച്ചു. ഗാർഹിക തൊഴിലാളികളുടെ സ്പോണ്‍സർഷിപ്പ് മാറ്റം, പാസ്പോർട്ടുകളിലേക്കുള്ള വിവരങ്ങളുടെ പകർത്തല്‍ എന്നിവ ഇനി ഓണ്‍ലൈന്‍ വഴി ചെയ്യാം. ആകെ അഞ്ചു സേവനങ്ങളാണ് ഓണ്‍ലൈനിലേക്ക് മാറിയത്.

Full View

ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലായ അബ്ശിർ വഴി അഞ്ച് സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭ്യമാകും. ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റമാണ് പുതുതായി ഓൺലൈൻവൽക്കരിച്ച പ്രധാന സേവനം. ഇനി അബ്ഷീര്‍ പോര്‍ട്ടല്‍ വഴി ഈ സംവിധാനം ലഭിക്കും.ഇതിന് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കേണ്ടതില്ല. വിദേശികളുടെ പഴയ പാസ്‌പോർട്ടുകളിൽ നിന്ന് വിസയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കിയയ പാസ്‌പോർട്ടുകളിലേക്ക് മാറ്റുന്ന നഖ്‌ലുൽമഅ്‌ലൂമാത്ത് സേവനവും ഓൺലൈൻവൽക്കരിച്ചു.

Advertising
Advertising

വിസിറ്റ് വിസയില്‍ നിന്നും സ്ഥിര വിസയിലേക്ക് മാറുന്ന രേഖപ്പെടുത്തലും നഖല്‍ മഅലൂമാത്ത് പരിധിയില്‍ പെടുന്നതാണ്. ജവാസാത്തിന്റെ ഓൺലൈൻ സേവനങ്ങളായ അബ്ശിറും മുഖീമും വഴി ഈ സേവനം പ്രയോജനപ്പെടുത്താം. ജവാസാത്തിൽ നിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മറ്റുള്ളവരെ നിയമാനുസൃതം ചുമതലപ്പെടുത്തുന്നതിന് സൗദി പൗരന്മാരെ അനുവദിക്കുന്ന സേവനവും ഓൺലൈൻവൽക്കരിച്ചിട്ടുണ്ട്. ഇവക്കു പുറമെ വ്യവസായികളെ ലക്ഷ്യമിട്ട് ബിസിനസ്‌മെൻ പ്ലാറ്റ്‌ഫോമും ആരംഭിച്ചു. ബിസിനസ് പ്ലാറ്റഫോം സംവിധാനവും ഓണ്‍ലൈന്‍ വഴിയാക്കി.

തങ്ങളുടെ ഉടമസ്ഥതയിലുള്ള ഓരോ സ്ഥാപനവുമായും ബന്ധപ്പെട്ട് ജവാസാത്ത് ഡയറക്ടറേറ്റിലുള്ള കൃത്യവും വിശദവുമായ വിവരങ്ങൾ അറിയുന്നതിന് ബിസിനസ്‌മെൻ പ്ലാറ്റ്‌ഫോം വ്യവസായികളെ സഹായിക്കും. ഭാവിയിൽ കൂടുതൽ സേവനങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റ് ഓൺലൈൻവൽക്കരിക്കും.

Tags:    

Similar News