ഇന്ത്യന്‍ ഹാജിമാര്‍ക്ക് മക്കയില്‍ സ്വീകരണം 

ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഹാജിമാരെ സ്വീകരിച്ചത്. താമസമടക്കം എല്ലാ സൌകര്യങ്ങളും ഹാജിമാര്‍ക്ക് നേരത്തെ ഒരുക്കിയിരുന്നു.

Update: 2018-07-24 06:36 GMT
Advertising

മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഉജ്ജ്വല സ്വീകരണം. ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഹാജിമാരെ സ്വീകരിച്ചത്. താമസമടക്കം എല്ലാ സൌകര്യങ്ങളും ഹാജിമാര്‍ക്ക് നേരത്തെ ഒരുക്കിയിരുന്നു.

രാവിലെ 8 മണിയോടെ മദീനയില്‍ നിന്നും പുറപ്പെട്ട ഹജ്ജ് സംഘം 3 മണിയോടെ മക്കയിലെത്തി. അസീസിയ ബില്‍ഡിംങ്ങില്‍ ഹാജിമാരെ സ്വീകരിക്കാന്‍ കോണ്‍സുലര്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഡെപ്യൂട്ടി ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ശാഹിദ് ആലം, ഹജ്ജ് മിഷന്‍ മക്ക ഇന്‍ ചാര്‍ജ് അസിഫ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പനിനീര്‍പൂക്കളും പാനീയങ്ങളും മധുരവും നല്‍കി സന്നദ്ധ പ്രവര്‍ത്തകരും സ്വീകരിക്കാനെത്തി.

ആദ്യ സംഘത്തിലെ ഹാജിമാര്‍ക്ക് ബ്രാഞ്ച് 1, 5, 13, 14 ലാണ് താമസം ഒരുക്കിയിട്ടുള്ളത്. ശുഭ്ര വസ്ത്രമണിഞ്ഞെത്തിയ ഹാജിമാര്‍ റൂമുകളില്‍ അല്‍പ്പസമയം വിശ്രമിച്ച് ഉംറ നിര്‍വഹിക്കാനായി ഹറമിലേക്ക് പുറപ്പെട്ടു. ഹജ്ജ് മിഷന് കിഴിലുള്ള ഹറം ട്രാക്ക് ഫോഴ്സ് വളണ്ടിയര്‍മാരും ഹറമില്‍ സേവനം ആരംഭിച്ചു. ഹറമില്‍ ഒറ്റപ്പെടുന്നവരെ സഹായിക്കാന്‍ ഇവരുണ്ടാകും.

Full View
Tags:    

Similar News