ഹാജിമാര്‍ക്ക് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ച് സൈന്‍ മൊബൈല്‍ കമ്പനി

തീര്‍ഥാടകരുടെ സ്വന്തം രാജ്യത്തേക്കടക്കം കുറഞ്ഞ നിരക്കിലും സൌജന്യവുമായും വിളിക്കാനുള്ള അവസരമൊരുക്കുകയാണ് ഇവര്

Update: 2018-07-30 06:19 GMT

ഹജ്ജിന് മുന്നോടിയായി രാജ്യത്ത് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ച് സൌദിയിലെ സൈന്‍ മൊബൈല്‍ കമ്പനി. തീര്‍ഥാടകരുടെ സ്വന്തം രാജ്യത്തേക്കടക്കം കുറഞ്ഞ നിരക്കിലും സൌജന്യവുമായും വിളിക്കാനുള്ള അവസരമൊരുക്കുകയാണ് ഇവര്‍. വിവിധ ഇന്റര്‍നെറ്റ് ബണ്ടില്‍ പാക്കേജുകളും ഇവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

Full View

20 ലക്ഷത്തിലേറെ ഹാജിമാരുണ്ടാകും ഇത്തവണ ഹജ്ജിന്. ഇവരെ മുന്നില്‍ കണ്ട് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു സെയ്ന്‍. ബണ്ടില്‍ പാക്കേജുകളാണ് ഹാജിമാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡിലായി വിപുലമായാണ് സേവനങ്ങള്‍. ഇന്ത്യന്‍ തീര്‍ഥാടകരെ ലക്ഷ്യം വെച്ചുള്ള പ്ലാനുകളും ഇറക്കി കഴിഞ്ഞു. പ്രവാസികള്‍ക്കിടയില്‍ പ്രബല സ്ഥാനമുള്ള സെയ്ന്‍ മികച്ച ഓഫറുകളാണ് ഇത്തവണ നല്‍കുക.

Tags:    

Similar News