സൗദി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി കുറക്കാനോ ഒഴിവാക്കാനോ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്
ലെവി ഏര്‍പ്പെടുത്തിയതോടെ ഉല്‍പാദനച്ചെലവ് വര്‍ധിച്ചതായും വിദഗ്ദ വിദേശ ജോലിക്കാര്‍ രാജ്യത്തുനിന്ന് ഒഴിഞ്ഞുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു
സൗദി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി കുറക്കാനോ ഒഴിവാക്കാനോ ആലോചന നടക്കുന്നതായി ബ്‌ളൂംബര്‍ഗ് റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കാത്ത നാല് പേരെ ഉദ്ദരിച്ചാണ് ബ്‌ളൂംബര്‍ഗിന്റെ സുപ്രധാന റിപ്പോര്‍ട്ട്. ലെവി ഏര്‍പ്പെടുത്തിയതോടെ ഉല്‍പാദനച്ചെലവ് വര്‍ധിച്ചതായും വിദഗ്ദ വിദേശ ജോലിക്കാര്‍ രാജ്യത്തുനിന്ന് ഒഴിഞ്ഞുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്ലൂം ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്. താരതമ്യേന തൊഴിലാളികളുടെ നിരക്ക് കുറവായിരുന്ന സൗദിയില്‍ ലെവി നിലവില്‍ വന്നതോടെ തൊഴിലാളികളുമായി ബന്ധപ്പെട്ട ചെലവ് ഇരട്ടിയിലധികമായി വര്‍ധിച്ചു. ഉല്‍പാദന, നിര്‍മാണ മേഖല മുഖ്യമായും വിദേശ തൊഴിലാളികളെയാണ് അവലംബിക്കുന്നത് ഇത്തരം മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കാനും നടത്തിപ്പ് ചെലവ് വര്‍ധിക്കാനും കാരണമായി. നിക്ഷേപകരില്‍ നിന്ന് പരാതി ഉയരാനും ഇത് കാരണമായി. അതിനാല്‍ ലെവി പൂര്‍ണമായും ഒഴിവാക്കുകയോ നിര്‍ണിത സംഖ്യയായി നിശ്ചയിക്കാനോ ഉദ്ദേശിച്ചുള്ള പഠനമാണ് മന്ത്രാലയ കമ്മിറ്റി നടത്തുന്നത്. ഏതാനും ആഴ്ചകള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നും ബ്‌ളൂംബര്‍ഗിന് വിവരം നല്‍കിയ വ്യക്തികള്‍ വ്യക്തമാക്കി. വിഷന്‍ 2030ന്റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക, സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ലെവി ഏര്‍പ്പെടുത്തിയത്.