യമന്‍ വെടിനിര്‍ത്തല്‍; പരിശോധനയ്ക്കായി യു.എന്‍ പ്രതിനിധി സംഘം ഹുദെെദയില്‍
സ്വീഡനില്‍ നടന്ന സമാധാന ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള കരാറുകള്‍ ഉറപ്പുവരുത്തകയാണ് യു.എന്‍ സംഘത്തിന്റെ ലക്ഷ്യം
യമന്‍ വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭ നിരീക്ഷകന്‍ ഹുദൈദയിലെത്തി. വിഘടിത വിഭാഗമായ ഹൂതികളും ഔദ്യോഗിക സര്‍ക്കാര്‍ പക്ഷവും സ്വീഡനില്‍ വെച്ച് ധാരണയിലത്തെിയ വെടിനിര്‍ത്തലിന്‍റെ അടിസ്ഥാനത്തിലാണ് യു.എന്‍ പ്രതിനിധി യമനിലത്തെിയത്.
മേജര്‍ ജനറല്‍ പാട്രിക് കാമറതും സംഘവുമാണ് ചര്‍ച്ചക്കായി ഏദനിലെത്തിയത്. കഴിഞ്ഞ ദിവസം നിരീക്ഷണ സംഘത്തെ അയക്കാന്‍ യു.എന്‍ സുരക്ഷാ കൊണ്‍സില്‍ തീരുമാനിച്ചിരുന്നു. സ്വീഡനില്‍ നടന്ന സമാധാന ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള കരാറുകള്‍ ഉറപ്പുവരുത്തകയാണ് യു.എന്‍ സംഘത്തിന്റെ ലക്ഷ്യം. പതിനയ്യായിരത്തോളം വരുന്ന തടവുകാരുടെ കൈമാറ്റത്തിനും യു.എന്‍ സംഘം മധ്യസ്ഥം വഹിക്കും.
ചൊവ്വാഴ്ച മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ശനിയാഴ്ച ഏദനിലത്തെിയ പാട്രിക് ഉടന്‍ തലസ്ഥാന നഗരമായ സന്‍ആയിലേക്ക് പുറപ്പെട്ടു. ഇവിടെ നിന്നും ഹുദൈദയിലെത്തിയ സംഘം തടവുകാരുടെ കൈമാറ്റത്തിനുള്ള ഇരുകൂട്ടരുടേയും പട്ടിക പരിശോധിച്ചു. വിവിധ നഗരങ്ങളും തുറമുഖങ്ങളും സന്ദര്‍ശിക്കുന്ന പാട്രിക്കും സംഘവും ഹൂതികള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളുമായി കൂടിക്കാഴ്ചയും നടത്തും. സന്ദര്‍ശനത്തിനിടയിലും ഹുദൈദ ഒഴികെയുള്ള ഇടങ്ങളില്‍ ശക്തമാണ് ഏറ്റുമുട്ടല്‍.