മലയാളികള്‍ക്ക് മലയാളത്തില്‍ ആശംസകളുമായി ബഹ്റൈന്‍ രാജകുടുംബാംഗം; വീഡിയോ വൈറല്‍
ശൈഖ നൂറ അൽ ഖലീഫയാണ് കേരളത്തിന്‍റെ പ്രകൃതിഭംഗിയെ പ്രശംസിച്ച് മലയാളത്തിൽ ആശംസകൾ നേർന്ന് വീഡിയോ സന്ദേശം നൽകിയത്.
Update: 2019-01-06 05:56 GMT
കേരളത്തിലെത്തിയ ബഹ്റൈനിലെ പ്രമുഖ രാജകുടുംബാംഗം മലയാളികൾക്ക് ആശംസകളർപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശൈഖ നൂറ അൽ ഖലീഫയാണ് കേരളത്തിന്‍റെ പ്രകൃതിഭംഗിയെ പ്രശംസിച്ച് മലയാളത്തിൽ ആശംസകൾ നേർന്ന് വീഡിയോ സന്ദേശം നൽകിയത്.
ബഹ്റൈനിലെ പ്രവാസികളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുകയും പ്രവാസി കൂട്ടായ്മകൾ ഒരുക്കുന്ന പരിപാടികളില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്യുന്ന ശൈഖ നൂറ ബിൻത് ഖലീഫ അൽ ഖലീഫ പ്രമുഖ വ്യവസായി അബ്ദുൽ ലത്തീഫ് ഉപ്പളയുടെ മകന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്.
മലയാളികൾക്ക് മലയാളത്തില്‍ തന്നെ ആശംസകൾ നേർന്ന അവർ കാസർകോട് ജില്ലയുടെയും കേരളത്തിന്‍റെയും പ്രകൃതി ഭംഗി ഏറെ ഇഷ്ടപ്പെട്ടതായും വീഡിയോ സന്ദേശത്തിൽ പറയുന്നു. വീഡിയോ സന്ദേശം ഇതിനകം നവ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.