ഇറാനെതിരായ നീക്കം; പിന്തുണ ഉറപ്പിക്കാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി പശ്ചിമേഷ്യന്‍ സന്ദര്‍ശനം തുടങ്ങി

ഇറാനെതിരായ നീക്കത്തിന് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഐക്യം അനിവാര്യമാണ്. ഇതിനാല്‍ ഖത്തര്‍ വിഷയവും യു.എസ് വിദേശകാര്യ സെക്രട്ടറിയുടെ പ്രഥമ അജണ്ടയിലുണ്ട്

Update: 2019-01-09 19:09 GMT
Advertising

ഇറാനെതിരെ നീങ്ങാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഐക്യം ലക്ഷ്യം വെച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വിദേശ സന്ദര്‍ശനം തുടരുന്നു. കഴിഞ്ഞ ദിവസം ജോര്‍ദാനിലെത്തിയ പോംപിയോ അപ്രതീക്ഷിതമായി ഇന്ന് ഇറാഖിലെത്തി. ഖത്തര്‍, യമന്‍, സിറിയ വിഷയങ്ങളാണ് പ്രഥമ അജണ്ടയിലുള്ളത്.

ജോര്‍ദാനിലേക്കാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസമെത്തിയത്. തീവ്രവാദത്തിനെതിരായ മുന്നേറ്റമായിരുന്നു പ്രധാന ചര്‍ച്ച. അത് കഴിഞ്ഞ് ഇറാനെതിരായ നീക്കവും. സന്ദര്‍ശന പട്ടികയില്‍ ഇല്ലാതിരുന്ന ഇറാഖിലെ ബാദ്ഗാദില്‍ പോപംപിയോ ഇന്നെത്തി. ഇവിടെയും ചര്‍ച്ചാ വിഷയം സമാനമായിരുന്നു.

സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് വരും ദിന സന്ദര്‍ശനങ്ങള്‍. ഇറാനെതിരായ നീക്കത്തിന് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഐക്യം അനിവാര്യമാണ്. ഇതിനാല്‍ ഖത്തര്‍ വിഷയവും യു.എസ് വിദേശകാര്യ സെക്രട്ടറിയുടെ പ്രഥമ അജണ്ടയിലുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. യമന്‍, സിറിയ, ഫലസ്തീന്‍ വിഷയങ്ങളും ചര്‍ച്ചകളില്‍ ഇടം പിടിക്കും.

Tags:    

Similar News