വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഈ മാസം അവസാനം ഖത്തറും കുവൈത്തും സന്ദര്‍ശിക്കും; വി. മുരളീധരന്‍ ഒമാനും..

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുകയെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് പര്യടനം.

Update: 2020-12-07 01:39 GMT

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ മാസാവസാനത്തോടെ ഖത്തറിലും കുവൈത്തിലും സന്ദര്‍ശനം നടത്തിയേക്കും. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഒമാനിലും പര്യടനം നടത്തും.

യു.എ.ഇ, ബഹ്റൈന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനൊരുങ്ങുന്നത്. ഡിസംബര്‍ അവസാനത്തോടെ ഖത്തര്‍. കുവൈത്ത് എന്നീ രാജ്യങ്ങളില്‍ വിദേശകാര്യമന്ത്രി സന്ദര്‍ശനത്തിനെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഒമാനിലേക്കും പോകും.

Advertising
Advertising

Full View

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുകയെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് പര്യടനം. ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവാനെ സൌദി യു.എ.ഇ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ മാസം ജി.സി.സി നേതാക്കള്‍ പങ്കെടുത്ത വാര്‍ഷിക രാഷ്ട്രീയ യോഗത്തില്‍ എസ്. ജയശങ്കര്‍ പങ്കെടുത്തിരുന്നു. ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമായി രാഷ്ട്രീയ സാമ്പത്തിക നിക്ഷേപ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണകളും വിവിധ കരാറുകളും സന്ദര്‍ശനത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. നിലവില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ എയര്‍ബബിള്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.

Tags:    

Similar News