സൗദിയുടെ വിദേശ കയറ്റുമതിയിലും വ്യാപാരത്തിലും വന്‍ ഇടിവ്

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരിപത്തിയേഴ് ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്.

Update: 2020-12-26 04:31 GMT
Advertising

സൗദിയുടെ വിദേശ കയറ്റുമതിയിലും വ്യാപാരത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി. ഈ വര്‍ഷം നവംബര്‍ വരെയുള്ള കയറ്റുമതി വ്യാപാരത്തിലാണ് ഇടിവ് നേരിട്ടത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരിപത്തിയേഴ് ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്.

കോവിഡിനെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധിയാണ് വിദേശ കയറ്റുമതിയില്‍ വന്‍ ഇടിവിന് കാരണമായത്. എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലാണ് കുറവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.6 ശതമാനത്തിന്റെ കുറവാണ് വിദേശ വ്യാപാരത്തില്‍ അനുഭവപ്പെട്ടത്. ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള കാലയളവിലാണ് വ്യാപാരത്തില്‍ ഇത്രയും കമ്മി നേരിട്ടത്. 934.5 ബില്യണ്‍ റിയാലാണ് ഇക്കാലയളവിലെ വിദേശ വ്യാപാരം മൂല്യം. മുന്‍ വര്‍ഷം ഇത് 1.29 ട്രില്യണ്‍ ആയിരുന്നിടത്താണ് 356.8 ബില്യണ്‍ന്റെ കുറവ് അനുഭപ്പെട്ടത്.

കോവിഡിനെ തുടര്‍ന്ന് ആഗോള തലത്തില്‍ ലോക്ഡൗണ്‍ നടപ്പിലാക്കിയതും, രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ച് ഗതാഗത വിലക്കുകള്‍ ഏര്‍പ്പെടുത്തിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും വിദേശ വ്യാപാരത്തില്‍ 134.7 ബില്യണ്‍ റിയാലിന്റെ അറ്റാദായം നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണവിലയില്‍ റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടിട്ടും അറ്റാദായം നേടുന്നതില്‍ രാജ്യത്തിന് നേട്ടം കൈവരിക്കാനായി. ഉല്‍പന്ന കയറ്റുമതിയില്‍ 34.4 ശതമാനത്തിന്റെ കുറവാണ് ഈ കലയളവില്‍ നേരിട്ടത്.

Full View
Tags:    

Similar News