സൗദിയില്‍ 5 ജി നെറ്റ്വര്‍ക്ക് സേവനം കൂടുതല്‍ മേഖലകളില്‍ ലഭ്യമായി തുടങ്ങി

350.47 എംബിബിഎസാണ് സൗദിയില്‍ 5 ജിയുടെ ഏറ്റവും കൂടിയ ശരാശരി വേഗത

Update: 2021-06-09 18:03 GMT
Editor : Nidhin | By : Web Desk
Advertising

സൗദിയില്‍ 5 ജി നെറ്റ് വര്‍ക്ക് സേവനം കൂടുതല്‍ മേഖലകളില്‍ ലഭ്യമായി തുടങ്ങി. രാജ്യത്തെ പ്രധാന നഗരങ്ങളിലും പ്രവിശ്യകളിലും ഉള്‍പ്പെടെ 53 ഗവര്‍ണറേറ്റുകളില്‍ 5 ജി ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാണ്.. എസ്.ടി.സി, സൈന്‍ കമ്പനികളാണ് കൂടുതല്‍ പ്രദേശങ്ങളില്‍ സേവനം ലഭ്യമാക്കി വരുന്നത്. ഈ വര്‍ഷം ആദ്യ പാദം പിന്നിടുമ്പോള്‍ രാജ്യത്തെ അന്‍പത്തിമൂന്ന് ഗവര്‍ണറേറ്റുകളെ 5 ജി സേവന പരിധിയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞതായി ടെലികോം അതോറിറ്റി അറിയിച്ചു.

കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സിയും സൈന്‍ കമ്പനിയുമാണ് സേവന ദാതാക്കളില്‍ ഏറ്റവും മുന്നില്‍. ഇരു കമ്പനികളുടെയും സേവനം രാജ്യത്തെ 43 ഗവര്‍ണറേറ്റുകളില്‍ നിലവില്‍ ലഭ്യമാണ്.

ഇത്തിസലാത്തിന് കീഴിലുള്ള മൊബൈലിയാണ് മറ്റു ഇരുപത്തിയൊന്ന് ഗവര്‍ണറേറ്റുകളില്‍ സേവനം നല്‍കി വരുന്നത്. ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് ആന്റ് അപ്ലോഡിംഗിലെ വേഗതയാണ് ഫൈവ്ജി സേവനങ്ങളുടെ പ്രത്യേകത. സൈന്‍ കമ്പനിയുടെ  5 ജി ഇന്‍റര്‍ നെറ്റ് സേവനങ്ങള്‍ക്കാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വേഗതയുള്ളത്.

350.47 എംബിബിഎസാണ് സൈനിന്‍റെ ശരാശരി വേഗത. എസ്.ടി.സിയുടേത് 348.33 ഉം, മൊബൈലിയുടേത് 231.83  എംബിബിഎസുമാണ് ശരാശരി വേഗത. ടെലികോം വിപണിയില്‍ സുതാര്യതയും മാല്‍സര്യവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ടെലികോം അതോറിറ്റി ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ റിപ്പോര്ട്ടുകള് പ്രസിദ്ധീകരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഉപയോക്താക്കള്‍ക്ക് മികച്ചതും അനുയോജ്യവുമായ സേവനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും കമ്പനികള്‍ക്ക് അവരുടെ നിലവാരം ഉയര്‍ത്തുന്നതിനും അവസരങ്ങളുമുണ്ടാകും..

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News