ഇന്ത്യക്ക് സഹായമൊരുക്കി എമിറേറ്റ്‌സ്; ജീവൻരക്ഷാ ഉൽപന്നങ്ങൾ സൗജന്യമായി എത്തിക്കും

കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് പറക്കും

Update: 2021-05-10 05:10 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് കാരുണ്യത്തിന്റെ ചിറകുവിരിച്ച് എമിറേറ്റ്‌സ് എയർലൈൻസ്. സന്നദ്ധ സംഘടനകൾ നൽകുന്ന സഹായങ്ങൾ സൗജന്യമായി ഇന്ത്യയിലെ ഒൻപത് നഗരങ്ങളിലേക്ക് എത്തിക്കും. ഇതിനായി 'കാരുണ്യത്തിന്റെ ആകാശപാത' തുറന്നതായി എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു.

ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ സിറ്റിയുമായി സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ സഹായവുമായി ഞായറാഴ്ച രാവിലെ ആദ്യ വിമാനം ദുബൈയിൽനിന്ന് ഇന്ത്യയിലെത്തി. 12 ടൺ മെഡിക്കൽ ഉപകരണങ്ങളാണ് ഡൽഹിയിൽ എത്തിച്ചത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ നാട്ടിലേക്ക് പറക്കും. കഴിഞ്ഞ ആഴ്ചകളിലും എമിറേറ്റ്‌സ് സ്‌കൈ കാർഗോ മെഡിക്കൽ ഉപകരണങ്ങൾ അയച്ചിരുന്നു.

ഇന്ത്യയിലെ കോവിഡ് ബാധിതർക്ക് പരമാവധി സഹായം എത്തിക്കുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്‌സ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്‌മദ് ബിൻ സഈദ് ആൽമക്തൂം പറഞ്ഞു. 1985ൽ എമിറേറ്റ്‌സിന്റെ ആദ്യ വിമാനം ഇന്ത്യയിൽ എത്തിയതുമുതലുള്ള ബന്ധം കൂടുതൽ സുദൃഢമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനാണ് ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ സിറ്റി സ്ഥാപിച്ചത്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഐഎച്ച്‌സിയിൽനിന്ന് 1292 ലോഡ് സഹായങ്ങൾ അയച്ചിരുന്നു.

നേരത്തെ, ദുബൈയിൽനിന്നുംഅബൂദബിയിൽനിന്നും ഇന്ത്യയിലേക്ക് വിമാനങ്ങളിലും കപ്പലിലും സഹായം എത്തിച്ചിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News