ദുബൈ എക്‌സ്‌പോ 2020: സൗജന്യ വാക്‌സിനേഷൻ പ്രഖ്യാപിച്ച് ദുബൈ

മുഴുവൻ ഔദ്യോഗിക പ്രതിനിധികൾക്കും വാക്‌സിൻ

Update: 2021-05-09 10:16 GMT
Editor : Shaheer | By : Web Desk
Advertising

'ദുബൈ എക്‌സ്‌പോ 2020'യിൽ പങ്കെടുക്കുന്ന മുഴുവൻ ഔദ്യോഗിക പ്രതിനിധികൾക്കും സൗജന്യ കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനം. വാക്‌സിൻ യജ്ഞത്തിന്റെ ഭാഗമാകാൻ എക്‌സ്‌പോ സ്റ്റിയറിങ് കമ്മിറ്റി ആഹ്വാനം ചെയ്തു.

ദുബൈ എക്‌സ്‌പോയിൽ എത്തുന്ന മുഴുവൻ ഔദ്യോഗിക പങ്കാളികൾക്കും അവരുടെ ജീവനക്കാർക്കും സൗജന്യ കോവിഡ് വാക്‌സിന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂമാണ് ഉത്തരവിട്ടത്. ഇരുനൂറിലധികം വരുന്ന ഔദ്യോഗിക പങ്കാളികൾ മുഴുവൻ ഈ യജ്ഞത്തിന്റെ ഭാഗമായി വാക്‌സിൻ സ്വീകരിക്കാൻ എക്‌സ്‌പോ സ്റ്റിയറിങ് കമ്മിറ്റി നിർദേശം നൽകി. പ്രദർശനത്തിൽ പങ്കെടുക്കുന്ന 190ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ, 34 രാജ്യങ്ങളുടെ കമ്മീഷണർ ജനറൽമാർ എന്നിവരടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റി മഹാമാരികാലത്ത് എങ്ങനെ സുരക്ഷിതമായി പ്രദർശനം മുന്നോട്ടുകൊണ്ടുപോകാമെന്ന് ചർച്ച നടത്തിയിരുന്നു.

സൗജന്യ വാക്‌സിൻ നൽകി പങ്കെടുക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള തീരുമാനം ആത്മവിശ്വാസം പകരുന്നതാണെന്ന് കമ്മിറ്റിയിലെ അംഗങ്ങൾ വിലയിരുത്തി. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ പാലിച്ച് പ്രദർശനനഗരിയിൽ തെർമൽ കാമറകൾ സ്ഥാപിക്കും. അണുനശീകരണത്തിന് സാനിറ്റൈസേഷൻ സെന്ററുകളുണ്ടാകും. മാസ്‌ക് ധരിച്ച് വേണം പ്രദർശന നഗരിയിൽ സഞ്ചരിക്കാൻ. പ്രദർശനത്തിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News