സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ 2; 2026 ജനുവരി 16 ന് ജിദ്ദയിൽ
ജിദ്ദ അൽ രിഹാബിലെ ഇൻ്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലാണ് ഫെസ്റ്റിവൽ
ജിദ്ദ: ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ 2 2026 ജനുവരി 16 ന് വെള്ളിയാഴ്‌ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജിദ്ദ അൽ രിഹാബിലെ ഇൻ്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലാണ് സാംസ് കാരിക പരിപാടികളും എക്‌സിബിഷനും നടക്കുക. സൗദി അറേബ്യയിലേക്കുള്ള അര നൂറ്റാണ്ടത്തെ ഇന്ത്യൻ കുടിയേറ്റത്തിൻ്റെ നാൾവഴികളും നാഴികക്കക്കല്ലുകളുമായിരിക്കും പ്രദർശനത്തിലൂടെ അടയാളപ്പെ ടുത്തുക.
ഫെസ്റ്റിവലിൽ സൗദി കലാകാരന്മാരോടൊപ്പം ഇന്ത്യൻ കൗമാര കലാപ്രതിഭകളും അണിനിരക്കുന്ന സാംസ്കാരികോത്സവത്തിൽ, അറബ്, ഇന്ത്യൻ പരമ്പരാഗത നാടോടി കലാപരിപാടികൾ അരങ്ങേറും. ഫെസ്റ്റിവലിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഹസൻ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറർ ജലീൽ കണ്ണമംഗലം നന്ദിയും പറഞ്ഞു.
കൾച്ചറൽ വിങ്: റഹ്‌മത്ത് ആലുങ്ങൽ (കോഓഡിനേറ്റർ), ചെറിയ മുഹമ്മദ് ആലുങ്ങൽ (അസി. കോഓർഡിനേറ്റർ). ഗഫൂർ കൊണ്ടോട്ടി, ഫാത്തിമ തസ്‌നി, ആയിശ റുഖ്സാന, പി. എം ഷംന, ശിഫാസ് (അംഗങ്ങൾ). എക്‌സിബിഷൻ: അരുവി മോങ്ങം (കോഓർഡിനേറ്റർ), സാദിഖലി തുവൂർ (അസി. കോഓഡിനേറ്റർ), കബീർ കൊണ്ടോട്ടി, അൽമുർത്തു, നൗഷാദ് താഴത്തെവീട്ടിൽ, ഇബ്രാഹിം ശംനാട്, ഫൈറൂസ് കൊണ്ടോട്ടി, നാസിറ സുൽഫിക്കർ, ജെസി ടീച്ചർ, അനീസ ബൈജു, ശിബ്ന ബക്കർ, മാജിദ കുഞ്ഞി (അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ഫൈനാൻസ്: അബു കട്ടുപ്പാറ (കോഓഡിനേറ്റർ), സുൽഫിക്കർ മാപ്പിളവീട്ടിൽ (അസി. കോഓഡിനേറ്റർ), എ.എം അബ്ദുല്ലക്കുട്ടി, അഷ്റഫ് പട്ടത്തിൽ, സുബൈർ വാഴക്കാട്, ആമിന ബീവി, നാസിറ സുൽഫിക്കർ (അംഗങ്ങൾ). ലോജിസ്റ്റിക്‌സ്: കബീർ കൊണ്ടോട്ടി (കോഓർഡിനേറ്റർ), ഹുസൈൻ കരിങ്കറ (അസി. കോഓഡിനേറ്റർ), അരുവി മോങ്ങം, നജീബ് പാലക്കോത്ത്, മൻസൂർ വണ്ടൂർ, മുബഷിർ, ഷബ്ന കബീർ, റിസാന നജീബ് (അംഗങ്ങൾ) എന്നിവരെയും സബ് കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.