ബഹ്റൈനിലേക്ക് പുതിയ യാത്രാ നിബന്ധന; ഇന്ത്യയിൽ നിന്നു വരുമ്പോള്‍ പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധം

യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

Update: 2021-04-24 01:38 GMT
Advertising

ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ഏപ്രിൽ 27 മുതൽ കോവിഡ് നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്ത്യയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് വ്യക്തമാക്കി. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡും ഉണ്ടായിരിക്കണം. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്കു വരുന്നവർക്കും നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. 

ഇതുവരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ബഹ്റൈനിൽ എത്തുമ്പോൾ പി.സി.ആർ ടെസ്റ്റ് നടത്തിയാൽ മതിയായിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ആദ്യ ടെസ്റ്റും അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും 10ാം ദിവസം മൂന്നാം ടെസ്റ്റും നടത്തണം. 36 ദിനാറാണ് ഇതിന് ഫീസ് ഈടാക്കുന്നത്. ഇതിനുപുറമെയാണ് അധിക നിയന്ത്രണം കൂടി ഏർപ്പെടുത്തിയിരിക്കുന്നത്. 

നിലവിൽ ബഹ്റൈനിലേക്കും ഖത്തറിലേക്കുമാണ് ഇന്ത്യയിൽ നിന്ന് യാത്രാ അനുമതിയുള്ളത്. സൗദിയും കുവൈത്തും നേരത്തെതന്നെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയും ഒമാനും ഇന്നു മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. യു.എ.ഇ വഴി കുറഞ്ഞ ചെലവിൽ ബഹ്റൈനിലേക്ക് വരാനുള്ള മാർഗമാണ് ഇതോടെ അടഞ്ഞത്.

Full View

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News