ഫലസ്​തീൻ പ്രധാനമന്ത്രി ഒമാനിൽ

വിമാനത്താവളത്തിൽ ഒമാൻ ഉന്നത ഉദ്യോഗസ്​ഥർ പ്രധാനമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി.

Update: 2021-06-01 17:21 GMT

ഫലസ്​തീൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ്​ ഇബ്രാഹീം ഇഷ്​തയ്യ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തി. വിമാനത്താവളത്തിൽ ഒമാൻ ഉന്നത ഉദ്യോഗസ്​ഥർ പ്രധാനമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി. ദിവസങ്ങൾക്ക്​ മുമ്പ് ഫലസ്തീൻ ജനതക്കെതിരെ ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ ഒമാൻ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചിരുന്നു. ലോക വേദികളിൽ ഫലസ്​തീനെ പിന്തുണക്കുകയും വെടിനിർത്തലിന്​ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ഒമാൻ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്​ച നടത്തുമെന്ന്​ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Advertising
Advertising




 



 



Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News