Editor - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഖത്തറിലേക്കുള്ള വിമാനയാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഖത്തര്‍ ആരോഗ്യമന്ത്രാലയം. യാത്രയ്ക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും യാത്രക്കാരന്‍ ഹാജരാക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങള്‍ അംഗീകരിച്ച ലബോറട്ടറികളില്‍ നിന്നായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. ഏപ്രില്‍ 25 ഞായറാഴ്ച്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഖത്തറിലെത്തിയതിന് ശേഷമുള്ള മറ്റ് നിബന്ധനകള്‍ പതിവുപോലെ തുടരും.