ദോഹ-ഷാര്‍ജ സര്‍വീസ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നു

ഉപരോധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സര്‍വീസാണ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നത്

Update: 2021-06-07 01:44 GMT
Advertising

മൂന്ന് വര്‍ഷത്തിന് ശേഷം ദോഹ-ഷാര്‍ജ സര്‍വീസ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നു. ജൂലൈ ഒന്ന് മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഉപരോധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സര്‍വീസാണ് ഖത്തര്‍ എയര്‍വേയ്സ് പുനരാരംഭിക്കുന്നത്. വരുന്ന ജൂലൈ ഒന്ന് മുതല്‍ ദോഹയില്‍ നിന്നും എല്ലാ ദിവസവും ഷാര്‍ജയിലേക്കും തിരിച്ചും സര്‍വീസുകളുണ്ടാകുമെന്നാണ് അറിയിപ്പ്.

സര്‍വീസുകളുടെ സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. ഉച്ച തിരിഞ്ഞ് 2.35 ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന വിമാനം വൈകീട്ട് 4.45 ന് ഷാര്‍ജയിലെത്തും. തിരിച്ച് വൈകീട്ട് 5.55 ന് ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് 6.05 ന് ദോഹയിലെത്തും. ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് ഈ സര്‍വീസിനായി ഖത്തര്‍ എയര്‍വേയ്സ് ഉപയോഗിക്കുക.

ഫസ്റ്റ് ക്ലാസില്‍ 22 സീറ്റുകളും എക്കണോമിക് ക്ലാസില്‍ 232 സീറ്റുകളുമാണുണ്ടാവുക. ജൂലൈ അവസാനത്തോടെ 140 ലക്ഷ്യസ്ഥാനങ്ങളിലേക്കായി 1200 പ്രതിവാര വിമാനങ്ങളെന്ന രീതിയില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്‍റ് അറിയിച്ചു. പുതിയ സര്‍വീസിലേക്കുള്ള ബുക്കിങ് ഉടന്‍ ആരംഭിക്കും

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News