ബഹ്റൈനിലെ വാഹനാപകടം: അഞ്ചു മൃതദേഹങ്ങളും ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ,തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ് , തലശേരി സ്വദേശി അഖിൽ രഘു , തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്

Update: 2023-09-03 08:53 GMT
Editor : ലിസി. പി | By : Web Desk

മനാമ: ബഹ്റൈനിലെ ആലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ച് ആശുപത്രി ജീവനക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിൽ എത്തിക്കുവാനുള്ള നിയമപരമായ കാര്യങ്ങൾ പൂർത്തിയായതായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ ഒമാൻ എയറിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക.

 ബഹ്റൈനിലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയില്‍ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.  അപകടം നടന്നത്. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്.

Advertising
Advertising

കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ,തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ് , തലശേരി സ്വദേശി അഖിൽ രഘു , തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്.സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.  ബഹ്റൈനിലെ സൽമാബാദിൽ ആഘോഷ പരിപാടിയിൽ പങ്കെടുത്ത് മുഹറഖിലേക്ക് മടങ്ങവേയായിരുന്നു ദാരുണമായ വാഹനാപകടം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News