ഫോർമുല വൺ മുതൽ മനാമ ഡയലോഗ് വരെ; ബഹ്റൈന് 2022 തിരിച്ചുവരവിൻറെ വർഷം

തിരിച്ചുവരവിൻറെ പാതയിലേക്ക് ബഹ്റൈൻറെ സമ്പദ് വ്യവസ്ഥയെ നയിച്ച ഒരു വർഷക്കാലമാണ് വിട പറയുന്നത്

Update: 2022-12-30 18:55 GMT
Advertising

അറേബ്യയുടെ പവിഴദ്വീപായ ബഹ്റൈൻ പുതുവർഷപ്പുലരിയെ ഏറെ പ്രതീക്ഷയോടെയാണ് വരവേൽക്കുന്നത്. കോവിഡ് സ്യഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് തിരിച്ചുവരവിൻറെ പാതയിലേക്ക് ബഹ്റൈൻറെ സമ്പദ് വ്യവസ്ഥയെ നയിച്ച ഒരു വർഷക്കാലമാണ് വിട പറയുന്നത്.

ഭീതി വിതച്ച് കോവിഡ് സ്യഷ്ടിച്ച പ്രതിസന്ധികളെ പഴുതടച്ച പ്രതിരോധത്തിലൂടെ നേരിട്ട് അതിജീവനത്തിൻറെ വേറിട്ട മാത്യക സ്യഷ് ടിച്ച ബഹ്റൈനു സാമ്പത്തിക കുതിപ്പിൻറെ വഴിയൊരുക്കിയ വർഷമാണ് കടന്നു പോകുന്നത്. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതിയും വൻ വികസന സംരംഭങ്ങളും 2022 ൽ ബഹ് റൈൻറെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. സമാധാനത്തിൻറെയും സഹവർത്തിത്വത്തിൻ റെയും സന്ദേശം നൽകി

ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈനിലേക്ക്കുള്ള സന്ദർശനം ഈ വർഷത്തെ നിർണായക ചുവടുവെപ്പായി. രാജ്യം മുന്നോട്ടു വെക്കുന്ന സാഹോദര്യത്തിൻ റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ച സന്ദർഭമായിരുന്നു മാർപാപ്പയുടെ സന്ദർശന വേള. കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം ബഹ്റൈൻ അന്താരാഷ്ട്ര എയർഷോ തിരിച്ചെത്തിയതും ഫോർമുല വൺ പ്രീ മൽസരങ്ങൾ വിജയകരമായി സംഘടിപ്പിച്ചതും രാജ്യത്തിനു അഭിമാനകരമായ നേട്ടങ്ങളായി. എക്സിബിഷൻ വേൾഡ് ഉൾപ്പെടെ വികസനത്തിനു ആക്ക പകരുന്ന നിരവധി പദ്ധതികളാണ് 2022ൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. നവംബറിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പ് വിജയകരമായി നടത്താൻ സാധിച്ചതും രാജ്യത്തിനു അഭിമാനകരമായ നേട്ടമായി.

വിവിധ രാജ്യങ്ങളുമായുള്ള ബഹ്റൈൻ്റെ നയതന്ത്രബന്ധം ശക്തിപ്രാപിച്ച വർഷംകൂടിയാണു കടന്നു പോകുന്നത്. ഇന്ത്യയും ബഹ് റൈനും തമ്മിലുള്ള ബന്ധത്തിലും വളർച്ചയുണ്ടാക്കിയ വർഷം കൂടിയാണ് വിട പറയുന്നത്. ഇരു രാജ്യങ്ങളിലെയൂം ബയർ-സെല്ലർ മീറ്റുകൾ വ്യാപാര രംഗത്തെ സഹകരണം വർധിപ്പിക്കുന്നതിനു സഹായിച്ചു. റോഡുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യ മേഖലയിൽ വൻ മുന്നേറ്റമാണുണ്ടായത്. കിടയറ്റ രീതിയിൽ സംഘടിപ്പിച്ച ഫോർമുല വൺ കാറോട്ട മൽസരം രാജ്യത്തിൻറെ നിശ്ചയദാർഢ്യത്തിൻ്റെ വിജയമായി മാറി.

നാല്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് ഒരുക്കിയ പതിനെട്ടാമത് മനാമ ഡയലോഗ് സുരക്ഷാ ഉച്ചകോടിയും സംഘാടന മികവ് വിളിച്ചോതി. ജ്വല്ലറി അറേബ്യ പോലുള്ള പ്രദർശനങ്ങളും അന്താരാഷ്ട സമ്മേളനങ്ങളും രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് ഉണർവ് പകർന്നു. രാജ്യത്തിനു മുതൽകൂട്ടാകുന്ന നിരവധി പദ്ധതികളുടെ നിർമാണം രാജ്യത്ത് പുരോഗമിക്കുകയാണ്. മെട്രോ പദ്ധതി, സ്പോർട്സ് സിറ്റി എന്നിവ ഉൾപ്പെടെയുള്ള വൻ പദ്ധതികളാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. രാജ്യത്തെ പൗരന്മാരോടൊപ്പം പുതുവർഷത്തെ പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ് ബഹ്റൈൻ്റെ പുരോഗതി സ്വപ്നം കാണുന്ന പ്രവാസി സമൂഹവും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News