കോഴി​ക്കോട്​ സ്വദേശി ബഹ്റൈനിൽ സ്വിമ്മിങ്​ പൂളിൽ മുങ്ങിമരിച്ചു

Update: 2022-08-09 13:55 GMT
Advertising

ബഹ്റൈനിൽ കുളിക്കുന്നതിനിടെ കോഴി​ക്കോട്​ സ്വദേശി സ്വിമ്മിങ്​ പൂളിൽ മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടൻചാലിൽ സജീവന്‍റെ മകൻ സിദ്ധാർഥ്​ (27) ആണ്​ മരിച്ചത്​. സല്ലാഖിലെ സ്വിമ്മിങ്​ പൂളിൽ ഇന്ന് പുലർച്ചെ മൂന്ന്​ മണിയോടെയാണ്​ സംഭവം.

സുഹൃത്തുക്കൾക്കൊപ്പം​ സ്വമ്മിങ്​ പൂളിൽ എത്തിയ സിദ്ധാർഥ്​ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ്​ വിവരം. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡെലിവറിമാനായി ജോലി ചെയ്യുന്ന സിദ്ധാർഥ് അവധി കഴിഞ്ഞ്​ ഈ മാസം ഒന്നിനാണ്​ നാട്ടിൽ നിന്ന്​ തിരിച്ചെത്തിയത് . മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്​ ​മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News