ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്​ മാ​നേജിങ്​ ഡയറക്ടർ അദീബ്​ അഹമ്മദിന്​ ബഹ്​റൈൻ ഗോൾഡൻ വിസ

ബഹ്​റൈൻ ഉപപ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ്​ അദ്ദേഹത്തിന്​ ഗോൾഡൻ വിസ സമ്മാനിച്ചത്​.

Update: 2022-03-31 17:40 GMT

മനാമ: ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്​ മാ​നേജിങ്​ ഡയറക്ടർ അദീബ്​ അഹമ്മദിന്​ ബഹ്​റൈൻ ഗോൾഡൻ വിസ ലഭിച്ചു. ബഹ്​റൈൻ ഉപപ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ്​ അദ്ദേഹത്തിന്​ ഗോൾഡൻ വിസ സമ്മാനിച്ചത്​.ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിൽ സന്തോഷമുണ്ടെന്ന്​ അദീബ്​ അഹമ്മദ്​ പറഞ്ഞു. ഈ അംഗീകാരം നൽകിയ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫക്കും ബഹ്റൈൻ സർക്കാറിനും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള പ്രതിഭകളെ ആകർഷിക്കാനും ബഹ്​റൈനിലെ നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട്​ കഴിഞ്ഞ ഫെബ്രുവരിയിലാണ്​ ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്​. വ്യാപാര കേന്ദ്രമെന്ന നിലയിൽ ബഹ്​റൈന്‍റെ പ്രതിച്​ഛായ വർധിപ്പിക്കാൻ ഗോൾഡൻ വിസ സഹായിക്കുമെന്നും അദീബ്​ അഭിപ്രായപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News