ഡിജിറ്റൽ സ്റ്റാമ്പില്ലാത്ത മൊളാസസ് ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്ക്

ഹുക്കയിൽ ഉപയോഗിക്കുന്ന പ്രത്യേക തരം വസ്തുക്കളാണ് മൊളാസസ് ഉൽപന്നങ്ങൾ

Update: 2023-02-16 08:08 GMT

ബഹ്‌റൈനിൽ ഡിജിറ്റൽ സ്റ്റാമ്പ് പതിക്കാത്ത മൊളാസസ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് ഏർപ്പെടുത്തി തുടങ്ങിയതായി നാഷണൽ റെവന്യു ഏജൻസി അറിയിച്ചു.

ഡിജിറ്റൽ സ്റ്റാമ്പിനുള്ള അപേക്ഷ വളരെ വേഗത്തിൽ നൽകുന്നതിനും അനുവദിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹുക്കയിൽ ഉപയോഗിക്കുന്ന പ്രത്യേക തരം വസ്തുക്കളാണ് ഇതിന്റെ പട്ടികയിൽ വരുന്നത്.

വ്യാജവും ഗുണനിലവാരവുമില്ലാത്ത ഉൽപന്നങ്ങൾ രാജ്യത്ത് എത്തുന്നതിന് തടയിടുകയാണ് ഇതു വഴി ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.

Advertising
Advertising

മൊളാസസ് ഇറക്കുമതി ചെയ്യുന്ന കമ്പനികളും ഏജൻസികളും ഉൽപന്നങ്ങളിൽ ഡിജിറ്റൽ സ്റ്റാമ്പ് പതിക്കുന്നതിനുള്ള അപേക്ഷകൾ വിജയകരമായി നൽകിയിട്ടുണ്ട്. 2022 നവംബറിലാണ് നിയമം പാസാക്കുകയും ഡിജിറ്റൽ സ്റ്റാമ്പിങ്ങിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുകയും ചെയ്തത്. ഓൺലൈനായി അപേക്ഷിക്കാനും അവസരമൊരുക്കിയിരുന്നു.

2023 ജൂൺ 18 മുതൽ ഡിജിറ്റൽ സ്റ്റാമ്പില്ലാതെ മൊളാസസ് വിൽക്കാൻ സാധിക്കുകയില്ല. ഇത്തരം ഉൽപന്നങ്ങൾ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യും. കൂടാതെ ഡിജിറ്റൽ സ്റ്റാമ്പില്ലാതെ മൊളാസസ് വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. ഡിജിറ്റൽ സ്റ്റാമ്പ് പതിക്കുന്നതിനുളള കരാർ ഡി ലാറോ കമ്പനിയുമായി ഒപ്പുവെച്ചിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News