ബി.കെ.എസ് ഓണാഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു

Update: 2022-06-15 12:52 GMT
Advertising

ബഹ്റൈന്‍ കേരളീയ സമാജം, ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ 'ചരട്പിന്നിക്കളി'യുടെയും മെഗാ തിരുവാതിരയുടെയും റിഹേഴ്‌സലിന്റെ ഔദ്യോഗിക ഉദ്ഘാടനം സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള നിര്‍വഹിച്ചു. 100 സ്ത്രീകളെ വീതം പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.പി രഘു, ജനറല്‍ കണ്‍വീനര്‍ ശങ്കര്‍ പള്ളൂര്‍, കണ്‍വീനര്‍മാരായ മോഹിനി തോമസ്, ജയ രവികുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News